Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightഹൈലൈറ്റ്:...

ഹൈലൈറ്റ്: വികസനത്തിന്റെ 30 വർഷങ്ങൾ

text_fields
bookmark_border
ഹൈലൈറ്റ്: വികസനത്തിന്റെ 30 വർഷങ്ങൾ
cancel

കോഴിക്കോട്: ലോക വികസനഭൂപടത്തിൽ തലയുയർത്തി നിൽക്കുന്ന കേരളത്തിന്റെ മുന്നേറ്റത്തിന് കൂടുതൽ കരുത്തും പിന്തുണയും നൽകുകയാണ് ‘ഹൈലൈറ്റ് ഗ്രൂപ്പ്’. മൂന്നു പതിറ്റാണ്ടായി ലോകോത്തര നിലവാരമുള്ള നിരവധി നൂതന പദ്ധതികളുമായി കേരളത്തിന്റെ നിർമാണ മേഖലകളിൽ തന്റേതായ കൈയൊപ്പ് ഹൈലൈറ്റ് ചാർത്തിക്കഴിഞ്ഞു. ദേശീയ-അന്തർദേശീയതലത്തിൽ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കി മുന്നേറുന്ന ഹൈലൈറ്റ് ഗ്രൂപ്പ് അടുത്ത അഞ്ചുവർഷത്തേക്കായി നിരവധി നൂതന പദ്ധതികളാണ് ആവിഷ്‍കരിക്കുന്നത്. നിർമാണരംഗത്തെ ഏറ്റവും ആധുനിക മാതൃകകളാണ് ഹൈലൈറ്റ് പടുത്തുയർത്തുക. 30 വർഷം പൂർത്തീകരിക്കുന്ന വേളയിൽ ഹൈലൈറ്റിന്റെ ഭാവി പദ്ധതികളെക്കുറിച്ച്...

50 മില്ല്യൺ സ്ക്വയർഫീറ്റ് ഫോർ 5 ഇയേഴ്സ്

കേരളത്തിന്റെ വികസനപദ്ധതികൾക്ക് ക്രിയാത്മകമായ ശക്തിപകർന്ന ഹൈലൈറ്റ് ഗ്രൂപ്പ് മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ഈ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലക്ക് ശക്തിപകരുക എന്ന ലക്ഷ്യത്തോടെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ, 2030ഓടെ കേരളത്തിൽ 50 മില്യൺ സ്ക്വയർ ഫീറ്റ് പ്രൊജക്ടുകൾ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

കേരളത്തിന്റെ പല ഭാഗങ്ങളിൽ റസിഡൻഷ്യൽ, കൊമേഴ്സ്യൽ, റീട്ടെയ്ൽ പ്രൊജക്ടുകളാണ് നടപ്പാക്കുക. ഹോസ്പിറ്റാലിറ്റി, ഹെൽത്ത്, എജൂക്കേഷൻ സെക്ടറുകളിൽ വിവിധ പ്രൊജക്ടുകളുമുണ്ടാകും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ഐ.ടി പാർക്കുകളും ഈ പദ്ധതിയുടെ ഭാഗമാകും. ‘മൂന്ന് പതിറ്റാണ്ടായി കേരളത്തിന് ഏറ്റവും മികച്ചത് നൽകാൻ കഴിഞ്ഞുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കാലത്തെ അതിജീവിക്കുന്ന നവീനമായ ഇടം കേരളത്തിലുടനീളം ക്രമീകരിക്കുന്ന എന്നതാണ് ഹൈലൈറ്റ് ലക്ഷ്യമിടുന്നത്’ ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറയുന്നു.

‘കേരളത്തിന്റെ സാധ്യതകളെക്കുറിച്ച് ഏറെ പ്രതീക്ഷകളുണ്ട്. അതിന്റെ ഭാഗമായാണ് പുതിയ പദ്ധതികൾ. ഞങ്ങളുടെ ​പ്രൊജക്ടുകൾ ആഗോളതലത്തിൽ കേരളത്തിന് തിളക്കും കൂട്ടുന്നതിനൊപ്പം പ്രദേശിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും’ -ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ് പറയുന്നു.

പി. സുലൈമാൻ (ചെയർമാൻ, ഹൈലൈറ്റ് ഗ്രൂപ്പ്), അജിൽ മുഹമ്മദ് (സി.ഇ.ഒ, ഹൈലൈറ്റ് ഗ്രൂപ്പ്)

ജീവനക്കാർക്ക് ആദരം

ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി പതിനായിരത്തിലധികം ജീവനക്കാരുണ്ട്. ജീവനക്കാരെന്നതിൽ ഉപരി ഒരു കുടുംബമായാണ് എല്ലാവരുടെയും പ്രവർത്തനം. ഹൈലൈറ്റ് ഗ്രൂപ്പിന്റെ വളർച്ചക്ക് എന്നും കരുത്തേകിയവരാണ് ഓരോരുത്തരും. 30 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ വളർച്ചയിൽ പങ്കാളികളായവർക്ക് ആദരമായി ജീവനക്കാർക്ക് 47 കാറുകളാണ് സമ്മാനിച്ചത്.

ഗ്രൂപ്പിന്റെ വളർച്ചക്ക് പങ്കുവഹിച്ച ജീവനക്കാർക്ക് സമ്മാനിക്കുവാൻ സജ്ജമാക്കിയ 47 കാറുകൾ

2025ലെ ഇക്കണോമിക് ടൈംസ് ബിസിനസ് അവാർഡ് ഫോർ ​ഐക്കണിക് പ്രൊജക്ട് അംഗീകാരം നേടിയ ഒളിമ്പസിലാണ് പുതിയ ​നേട്ടം ആഘോഷിച്ചത്.

പുതിയ പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യങ്ങൾ, റീട്ടെയിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ബിസിനസ് മേഖലകളിലായി രണ്ടു ലക്ഷത്തിലധികം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങളാണ് ഹൈലൈറ്റ് സൃഷ്ടിക്കുക.

ഹൈലൈറ്റ് -സക്സസ് ജേർണി

1996ൽ സ്ഥാപിതമായ ഹൈലൈറ്റ് റിയൽ എസ്റ്റേറ്റ് അനുബന്ധ മേഖലകളിലായി നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. കേരളത്തിലെ ആദ്യ ഓർഗനൈസ്ഡ് റീട്ടെയിൽ മാളായ ഫോക്കസ് മാൾ മുതൽ ഹൈലൈറ്റ് മാൾ കോഴിക്കോട്, ഹൈലൈറ്റ് മാൾ തൃശൂർ വരെ ആധുനിക നഗരാനുഭവങ്ങൾക്ക് രൂപം നൽകി. സംസ്ഥാനത്തുടനീളം ആറ് മാളുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഹൈലൈറ്റ്. കൂടാതെ, ഹൈലൈറ്റ് സിറ്റിയിൽ 6000 കോടി രൂപയോളം ചിലവിൽ 12.5 മില്ല്യൺ സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

ആഗോള തലത്തിൽ തന്നെ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ചിറകു നൽകുന്ന ഈ പദ്ധതിയുടെ ആദ്യ കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാകും. വേൾഡ ട്രേഡ് സെന്ററിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കയാണ്. കൂടാതെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇൻവെസ്റ്റ്മെന്റ് ഇതിനോടകംതന്നെ ക്ലോസ് ചെയ്തുകഴിഞ്ഞു. ​കേരളത്തിൽ നിക്ഷേപം നടക്കുന്നില്ല എന്ന് പറയുന്ന സ്ഥാനത്താണ് നിർമാണം തുടങ്ങുന്നതിന് മുമ്പുതന്നെ നിക്ഷേപം എല്ലാം പൂർത്തിയാക്കാൻ ഹൈലൈറ്റിന് കഴിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HiLITE group
News Summary - HiLITE Group - 30 years of development
Next Story