വരുമാനം 12 ലക്ഷത്തിന് അൽപം മുകളിലാണോ? വഴിയുണ്ട്
text_fieldsന്യൂഡൽഹി: 12 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതി ഇളവ് ലഭിക്കുമ്പോൾ നികുതിദായകരുടെ മുന്നിൽ ഉയരുന്ന ചോദ്യമാണ് വരുമാനം അൽപം ഉയർന്നാൽ എന്ത് ചെയ്യുമെന്നത്. നേരിയ തോതിൽ വരുമാനം കൂടിയവർക്ക് നികുതി ആശ്വാസം ബജറ്റിൽ നൽകുന്നു. കഴിഞ്ഞ തവണയും ഈ ഇളവ് നൽകിയിരുന്നു. 12.10 ലക്ഷം രൂപ വരുമാനമുള്ളവർക്ക് 61,500 രൂപയാണ് ശരിക്കും നികുതി ബാധ്യത. എന്നാൽ, അധികമുള്ള തുക ഇവർ നികുതിയായി നൽകിയാൽ മതിയാകും. അതായത് 10,000 രൂപ.
12.50 ലക്ഷം രൂപ വരുമാനമുള്ളവരുടെ യഥാർഥ നികുതി ബാധ്യത 67,500 ആണ്. എന്നാൽ, ഇവർ 50,000 രൂപ നികുതി നൽകിയാൽ മതി. 12.70 ലക്ഷം രൂപ വരുമാനമുള്ളവർ 70,500 രൂപ അടക്കേണ്ട സ്ഥാനത്ത് 70,000 രൂപ നൽകിയാൽ മതി. എന്നാൽ, 12.75 ലക്ഷം രൂപ വരുമാനമുള്ളവർക്ക് ഈ ഇളവില്ല. അതേസമയം, ശമ്പള വരുമാനക്കാർക്ക് 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉള്ളതിനാൽ ഈ പ്രശ്നമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.