Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightആധാർ മുതൽ ആദായ നികുതി...

ആധാർ മുതൽ ആദായ നികുതി വരെ; പി.എഫ് പണം പിൻവലിക്കൽ എ.ടി.എം വഴി, ജൂണിൽ വരുന്ന പ്രധാനസാമ്പത്തിക മാറ്റങ്ങളറിയാം

text_fields
bookmark_border
ആധാർ മുതൽ ആദായ നികുതി വരെ; പി.എഫ് പണം പിൻവലിക്കൽ എ.ടി.എം വഴി, ജൂണിൽ വരുന്ന പ്രധാനസാമ്പത്തിക മാറ്റങ്ങളറിയാം
cancel

ജൂൺ ഒന്ന് മുതൽ സാമ്പത്തികമേഖലയിൽ നിരവധി മാറ്റങ്ങൾ നിലവിൽ വരികയാണ്. ആധാറിൽ തുടങ്ങി ആദായ നികുതിയിൽ വരെ മാറ്റങ്ങളുണ്ട്. ഇ.പി.എഫ്.ഒ നിന്ന് പണം പിൻവലിക്കൽ ഇനി എ.ടി.എം വഴിയാകും. ഇതിനൊപ്പം ടി.ഡി.എസ് ഡെഡ്ലൈൻ, സെബിയുടെ പുതിയ നിയമം എന്നിവയെല്ലാം ജൂണിൽ നിലവിൽ വരുന്ന പ്രധാനമാറ്റങ്ങളാണ്.

ഇ.പി.എഫ്.ഒ 3.0

പി.എഫ് ഫണ്ടുകൾ യു.പി.ഐ ഉപയോഗിച്ചും എ.ടി.എമ്മുകൾ വഴിയും പിൻവലിക്കാവുന്ന പുതിയ സംവിധാനത്തിന് ജൂണിൽ തുടക്കമാവകും. യു.പി.ഐ പ്ലാറ്റ്ഫോമുകൾ വഴി ഇ.പി.എഫ്.ഒയുടെ ബാലൻസ് പരിശോധിക്കാനും സാധിക്കും

ആദായനികുതി

ടി.ഡി.എസ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ളഅവസാന തീയതി 2025 ജൂൺ 15 ആയി നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ആദായ നികുതി ഈടാക്കുന്നുണ്ടെന്നത് തൊഴിലുടമ നൽകുന്ന സർട്ടിഫിക്കറ്റാണിത്. ഇത് ജൂൺ 15നകം ആദായ നികുതി വകുപ്പിൽ സമർപ്പിക്കണം.

ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ

ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ജൂൺ 14 ആണ്. ഇതിന് ശേഷം ഓൺലൈനായി വിവരം അപ്ഡേറ്റ് ചെയ്യാൻ 25 രൂപയും ഓഫ്ലൈനായി ചെയ്യാൻ 50 രൂപയും നൽകണം.

സെബി നിയമങ്ങൾ

മ്യൂച്ചൽഫണ്ടുകളുടെ കട്ട് ഓഫ് ടൈം ജൂൺ മുതൽ സെബി മാറ്റി. മുമ്പ് അർധരാത്രിയായിരുന്നു കട്ട് ഓഫ് ടൈമെങ്കിൽ ഇപ്പോൾ അത് ഓഫ്​ലൈൻ ഇടപാടുകൾക്ക് ഉച്ചക്ക് മൂന്ന് മണിയായും ഓൺലൈനിന്റേത് ഏഴ് മണിയായും നിശ്ചയിച്ചു.

ഇതിന് പുറമേ പല ബാങ്കുകളും സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്കുകൾ കൂട്ടിയിട്ടുണ്ട്. ഇതിനൊപ്പം പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് ചാർജുകളും ഉയർത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadharepfo
News Summary - From EPFO 3.0 to free Aadhaar update & more: Key money rule changes from 1 June
Next Story