Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രൂപക്ക് വീണ്ടും മുന്നേറ്റം: കൂടുതൽ കരുത്താർജിക്കുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ

text_fields
bookmark_border
രൂപക്ക് വീണ്ടും മുന്നേറ്റം: കൂടുതൽ കരുത്താർജിക്കുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ
cancel

മുംബൈ: വിദേശ നിക്ഷേപ വർധനവിലെ പ്രതീക്ഷകളും റിസ്ക് എടുക്കാനുള്ള പ്രവണതയും മൂലം വെള്ളിയാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 2 പൈസ ഉയർന്ന് 94.49ആയി. ശക്തമായ വിദേശ മൂലധന ഒഴുക്കും ആർ.ബി.ഐയുടെ സജീവമായ ഇടപെടലുകളും കാരണം രൂപ കൂടുതൽ കരുത്താർജിക്കാൻ സാധ്യതയുണ്ടെന്നാണ് ഫോറെക്സ് വ്യാപാരികളുടെ വിലയിരുത്തൽ. എന്നാൽ ഉയർന്നുവരുന്ന ക്രൂഡ് ഓയിൽ വിലയും യു.എസ്-ഇറാൻ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഈ നേട്ടങ്ങൾക്ക് തടസമായേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇന്‍റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപ 94.53 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. സെഷനിൽ ഉയർന്ന പക്ഷം 94.46 വരെയും താഴ്ന്ന പക്ഷം 94.53 വരെയും എത്തി. വെള്ളിയാഴ്ചത്തെ വ്യാപാരത്തിന്‍റെ അവസാനത്തിൽ രൂപയുടെ താൽക്കാലിക നിരക്ക് 94.48 ആയിരുന്നു. മുൻ ദിവസത്തെ അപേക്ഷിച്ച് ഇത് 2 പൈസയുടെ വർധനവാണ്.

വ്യാഴാഴ്ച രൂപ തുടർച്ചയായ അഞ്ചാം ദിവസവും നേട്ടം തുടർന്നു. ഡോളറിനെതിരെ 22 പൈസ ഉയർന്ന് 94.51ലാണ് അന്ന് വ്യാപാരം അവസാനിച്ചത്. രൂപയുടെ തുടർച്ചയായ ആറാം ദിവസത്തെ നേട്ടമാണിത്. ബുധനാഴ്ച രൂപ 22 പൈസ നേട്ടത്തോടെ 94.73ലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും യഥാക്രമം 21 പൈസയും 2 പൈസയും ഉയർന്നതിന് ശേഷം ചൊവ്വാഴ്ച പ്രാദേശിക കറൻസി 27 പൈസ നേട്ടമുണ്ടാക്കി 94.95ൽ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rupee value raise
Next Story