ഫെഡ് പലിശനിരക്ക്: ട്രംപിന് അതൃപ്തി
text_fieldsന്യൂയോർക്ക്: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കാല്‍ ശതമാനം കുറച്ചെങ്കിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അതൃപ്തി. ഡിസംബറിൽ ഒരിക്കൽകൂടി പലിശനിരക്ക് കുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് പറയാൻ കഴിയില്ലെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ വാർത്തസമ്മേളനത്തിൽ പറഞ്ഞതാണ് അതൃപ്തിക്ക് കാരണം. ട്രംപിനോട് അടുത്ത വൃത്തങ്ങൾ ഇത് മാധ്യമങ്ങളോട് പങ്കുവെച്ചു.
പലിശനിരക്ക് 4.00-4.25 ശതമാനത്തില്‍നിന്ന് 3.5-4.00 ശതമാനമായാണ് കുറച്ചത്. സെപ്റ്റംബറിലും കാൽശതമാനം പലിശ കുറച്ചിരുന്നു. പലിശനിരക്ക് ഒരു ശതമാനം കുറക്കണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. അതിന് തയാറാവാത്തിനാൽ ട്രംപിന് ജെറോം പവലിനോട് നേരത്തേതന്നെ നീരസമുണ്ട്. പവലിനെ നീക്കാൻ ട്രംപ് ആലോചിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, യു.എസ് ഭരണഘടന ആ അധികാരം പ്രസിഡന്റിന് നൽകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

