മലബാർ ഗോൾഡിന്റെ പുതിയ ജെംസ്റ്റോൺ ‘വ്യാന’ പുറത്തിറക്കി
text_fieldsകോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ റെസ്‌പോൺസിബിൾ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഏറ്റവും പുതിയ ജെംസ്റ്റോൺ കലക്ഷൻ ‘വ്യാന’ പുറത്തിറക്കി. 18, 22 കാരറ്റ് സ്വർണത്തിൽ വൈവിധ്യമാർന്നതും ചാരുതയുള്ളതുമായ അമൂല്യ രത്‌നങ്ങൾ ഉൾച്ചേർത്തുകൊണ്ട് ലൈറ്റ്‌വെയ്റ്റിൽ ട്രെൻഡി, ബോൾഡ് ഡിസൈനുകളിൽ അതിമനോഹരമായാണ് ‘വ്യാന’ രത്‌നാഭരണങ്ങൾ നിർമിച്ചിട്ടുള്ളത്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂമുകളിൽ സെപ്റ്റംബർ എട്ടുവരെ നടക്കുന്ന ജെംസ്റ്റോൺ ജ്വല്ലറി ഫെസ്റ്റിവലിൽ ‘വ്യാന’ രത്‌നാഭരണങ്ങളുടെ പ്രദർശനം നടക്കുന്നുണ്ട്. അതിനൊപ്പം അതിമനോഹരമായ രത്‌നക്കല്ലുകളും അൺകട്ട് ഡയമണ്ടുകളും ഉൾക്കൊള്ളുന്ന പരമ്പരാഗത ആഭരണ കലക്ഷൻസും പ്രദർശനത്തിലുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ രത്‌നാഭരണങ്ങൾക്കും അൺകട്ട് ഡയമണ്ട്‌സിനും പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവ് നൽകുന്നുണ്ട്. ‘വ്യാന’ വെറുമൊരു ആഭരണ ശേഖരം മാത്രമല്ലെന്നും ഇത് സ്ത്രീയുടെ ആത്മാവിലെ നിരവധി നിറങ്ങളുടെ പ്രതിഫലനമാണെന്നും മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.