നേട്ടത്തിന്റെ പാതയില്‍ സിഡ്കോ; മൂന്നാംവര്‍ഷവും 200 കോടിക്കുമേല്‍ വിറ്റുവരവ്
text_fieldsതിരുവനന്തപുരം: പ്രവര്‍ത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒമ്പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 238 കോടിയില്‍ എത്തിച്ചും വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖല സ്ഥാപനമായ കേരള സിഡ്കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം കരസ്ഥമാക്കിയത് ചരിത്രനേട്ടം.
2.83 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് 2024-25ല്‍ സിഡ്കോ കൈവരിച്ചത്. മുന്‍ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി രൂപയുടെ പ്രവർത്തനലാഭവുമാണ് ഉണ്ടായിരുന്നത്.
തുടർച്ചയായ മൂന്നാംവർഷവും 200 കോടി രൂപയ്ക്കുമേൽ വിറ്റുവരവ് നേടാന്‍ സിഡ്കോക്ക് കഴിഞ്ഞത് എം.എസ്.എം.ഇ യൂനിറ്റുകൾക്ക് പ്രചോദനവും പ്രോത്സാഹനവുമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സിഡ്കോയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സിഡ്കോയുടെ അസംസ്കൃത വസ്തു വിപണന വിഭാഗം നേടിയ 156.61 കോടി രൂപയുടെ വിറ്റുവരവ് ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. 60 വ്യവസായ എസ്റ്റേറ്റുകളിലായി 1470 യൂനിറ്റുകളുള്ള വ്യവസായ എസ്റ്റേറ്റ് ഡിവിഷന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 14.56 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നേടിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം 50 കോടി രൂപയുടെ വിറ്റുവരവിലൂടെ 264 എം.എസ്.എം.ഇ യൂനിറ്റുകള്‍ക്ക് വിപണനസഹായം നല്കാന് സിഡ്കോയ്ക്ക് കഴിഞ്ഞതായി ചെയര്മാന് സി.പി. മുരളി പറഞ്ഞു.
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ‘ഗഗൻയാനി’ലേക്ക് ഏകദേശം രണ്ടു കോടി രൂപ ചെലവുവരുന്ന ഭാഗങ്ങൾ സിഡ്കോയുടെ ഒളവണ്ണ ടൂള്‍ റൂം വഴി നിർമിച്ചുകൊടുത്തിരുന്നു. ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിലും സിഡ്കോ പങ്കാളിത്തം വഹിച്ചിരുന്നു.
കേരളത്തിലുടനീളം 60 വ്യവസായ എസ്റ്റേറ്റുകളും 14 റോ മെറ്റിരിയൽ ഡിപ്പോകളും, 14 മാർക്കറ്റിംഗ് ഔട്ട് ലെറ്റുകളും 9 പ്രൊഡക്ഷൻ യൂണിറ്റുകളും സിഡ്കോയ്ക്ക് കീഴിലുണ്ട്.
സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയോടെ ചെറുകിട വ്യവസായ മേഖലയുടെ ഉന്നമനം സാധ്യമാക്കാനുള്ള നടപടികളെടുക്കുമെന്ന് എം.ഡി: ആര്. ജയശങ്കര്‍ പറഞ്ഞു. ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ആവശ്യമായ അസംസ്കൃത പദാര്‍ഥങ്ങള്‍ സിഡ്കോ മുഖാന്തിരം പരമാവധി ലഭ്യമാക്കുന്നതിനും ഏറ്റവും സുതാര്യമായ രീതിയില്‍ സംരംഭകര്‍ക്ക് വിപണന സഹായം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നം അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.