Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഹുർമുസ് കടലിടുക്കിൽ...

ഹുർമുസ് കടലിടുക്കിൽ പുതിയ സംഘർഷം: എണ്ണവില വിലയിൽ കുതിപ്പ്

text_fields
bookmark_border
ഹുർമുസ് കടലിടുക്കിൽ പുതിയ സംഘർഷം: എണ്ണവില വിലയിൽ കുതിപ്പ്
cancel

ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ എണ്ണവില കുതിച്ചുയർന്നു. ബ്രെൻ്റ് ക്രൂഡ് വില 1.6 ശതമാനം ഉയർന്ന് ബാരലിന് 89.50 ഡോളറിലെത്തി. വെസ്റ്റ് ടെക്സാസ് ഇൻ്റർമീഡിയറ്റ് വില 1.5 ശതമാനം വർധിച്ച് 84.63 ഡോളറിലുമെത്തി.

ജലപാതയിൽ മൈനുകൾ സ്ഥാപിക്കാൻ ഇറാൻ തയ്യാറെടുക്കുന്നുവെന്ന് ആരോപിച്ച് യു.എസ് സൈന്യം ഇറാൻ്റെ റോക്കറ്റ് ലോഞ്ചറുകൾ ആക്രമിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് അറിയിച്ചു. ഇതോടെ മേഖലയിലെ ആഴ്ചകൾ നീണ്ട ശാന്തതക്ക് അവസാനമായിരുക്കുകയാണ്.

യു.എസും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ, ബ്രെൻ്റ് അവധി വ്യാപാരത്തിൽ ബാരലിന് ഏകദേശം 17 ഡോളറിൻ്റെ ചാഞ്ചാട്ടത്തോടെയാണ് ക്രൂഡ് വിപണികൾ ഈ മാസം അവസാനിപ്പിച്ചത്. അതിനിടെ വെനസ്വേലയുടെ 65 ബില്യണിലധികം വരുന്ന എണ്ണ ശേഖരത്തിൻ്റെ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുക്കാൻ യു.എസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crude oilBusiness NewsMarket newsUS Iran War
News Summary - crude oil price hike
Next Story