Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightമില്‍മ വിറ്റുവരവില്‍...

മില്‍മ വിറ്റുവരവില്‍ 152.11 കോടിയുടെ വർധന

text_fields
bookmark_border
മില്‍മ വിറ്റുവരവില്‍ 152.11 കോടിയുടെ വർധന
cancel

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ മി​ല്‍മ​യു​ടെ വി​റ്റു​വ​ര​വി​ല്‍ 152.11 കോ​ടി​യു​ടെ വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ വി​റ്റു​വ​ര​വാ​യ 1622.17 കോ​ടി രൂ​പ​യി​ല്‍നി​ന്ന് 1774.28 കോ​ടി​യാ​യാ​ണ് വ​ർ​ധി​ച്ച​ത്. പാ​ല്‍ വി​ൽ​പ​ന 5.1 ശ​ത​മാ​ന​വും തൈ​ര് 3.6 ശ​ത​മാ​ന​വും നെ​യ്യ് 21.8 ശ​ത​മാ​ന​വും ഐ​സ്‌​ക്രീം 19.6 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍ഷം പു​റ​ത്തി​റ​ക്കി​യ​തു​ള്‍പ്പെ​ടെ മേ​ഖ​ല യൂ​നി​യ​ന്റെ 57 വ്യ​ത്യ​സ്ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി. പാ​ല്‍ വി​ല്‍പ​ന 5.1 ശ​ത​മാ​ന​മാ​യി വ​ര്‍ധി​ച്ച​പ്പോ​ള്‍ മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ല്‍ നേ​ട്ടം കൊ​യ്തു.

മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഉ​ത്പ​ന്ന വി​പ​ണി​യി​ല്‍ 18.7 ശ​ത​മാ​നം വ​ർ​ധ​ന​വോ​ടെ 516 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടാ​യി. നെ​യ്യ്, പാ​ല​ട, പ​നീ​ര്‍, ഡെ​യ​റി വൈ​റ്റ്‌​ന​ര്‍ എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ദേ​ശ വി​പ​ണി​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. 11 ശ​ത​മാ​നം വി​ല്‍പ​ന വ​ർ​ധ​ന​വാ​ണ് വി​ദേ​ശ വി​പ​ണ​യി​ല്‍ ഉ​ണ്ടാ​യ​ത്.

പാ​ല്‍ സം​ഭ​ര​ണ​ത്തി​ല്‍ 11.7 ശ​ത​മാ​നം വ​ര്‍ധ​ന​വു​ണ്ടാ​യി. മു​ന്‍ സാ​മ്പ​ത്തി​ക വ​ര്‍ഷം പ്ര​തി​ദി​നം ശ​രാ​ശ​രി പാ​ല്‍ സം​ഭ​ര​ണം 6,13,437 ലി​റ്റ​റാ​യി​രു​ന്ന​ത് 2025-26 സാ​മ്പ​ത്തി​ക വ​ര്‍ഷം 6,85,075 ലി​റ്റ​റാ​യി ഉ​യ​ര്‍ന്നു. 2025-26 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് പാ​ല്‍വി​ല​യാ​യി 1165 കോ​ടി രൂ​പ ന​ല്‍കി.

അ​ധി​ക പാ​ല്‍വി​ല​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി 75 കോ​ടി​യോ​ളം രൂ​പ​യാ​ണ് ന​ല്‍കി​യ​ത്. മൊ​ത്തം 1240 കോ​ടി​യോ​ളം രൂ​പ​യാ​ണ് ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്കും സം​ഘ​ങ്ങ​ള്‍ക്കു​മാ​യി മ​ല​ബാ​ര്‍ മി​ല്‍മ ന​ല്‍കി​യ​ത്. ക്ഷീ​ര​ക​ര്‍ഷ​ക​രു​ടെ വ​രു​മാ​ന വ​ർ​ധ​ന​വി​നാ​യി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം മേ​ഖ​ല യൂ​നി​യ​ന് പാ​ല്‍ ന​ല്‍കി​യ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് വ​ര്‍ഷം മു​ഴു​വ​ന്‍ കാ​ലി​ത്തീ​റ്റ സ​ബ്‌​സി​ഡി അ​നു​വ​ദിച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milmamilkMilma DiaryMalabar Milmarevenue growth
News Summary - Malabar Milma Records ₹1774.28 Crore Turnover; Growth of ₹152.11 Crore in Annual Sales
Next Story