മെറാൾഡ ജുവൽസ് നാളെ കണ്ണൂരിൽ പ്രവർത്തനമാരംഭിക്കുന്നു
text_fieldsകണ്ണൂർ: ഗുണനിലവാരവും വിശ്വാസ്യതയുംകൊണ്ട് സ്വർണവിപണന രംഗത്ത് തിളങ്ങിനിൽക്കുന്ന മെറാൾഡ് ജുവൽസ് കണ്ണൂരിൽ പ്രവർത്തന മാരംഭിക്കുന്നു. നാളെ സെപ്റ്റംബർ 24 ശനിയാഴ്ച 11 മണിക്ക് കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിനും ഫോർട്ട് റോഡിനും ഇടയിലുള്ള എം.ജി റോഡിൽ മെറാൾഡ് ജുവൽസിന്റെ പുതിയ ഷോറും ആസ്റ്റർ മിംസ് സ്ഥാപകൻ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മെറാൾഡ് ജുവൽസിന്റെ കേരളത്തിലെ മൂന്നാമത്തെ ഷോറൂമാണിത്. കൊച്ചിയിലും കോഴിക്കോടുമാണ് മെറാൾഡ് ജുവൽസിന്റെ നിലവിലെ ഷോറൂമുകൾ.
വൈവിധ്യകലകൾക്ക് പേരുകേട്ട കണ്ണൂരിലെ ജനങ്ങൾക്ക് വൈവിധ്യമാർന്ന സ്വർണാഭരണങ്ങൾ ലഭ്യമാക്കുക എന്നതാണ് മെറാൾഡ് ജുവൽസിന്റെ ലക്ഷ്യമെന്ന് ചെയർമാൻ അബ്ദുൽ ജലീൽ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ജസീൽ മുഹമ്മദ്, മുഹമ്മദ് ഷാനിൽ, സ്റ്റോർ ഹെഡുമാരായ നൗഷാദ്, ആഷിഖ് അലി, ജനറൽ മാനേജർ വിജയകുമാർ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.