Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ ഫോൺ വാങ്ങാൻ മടിച്ച് ഉപഭോക്താക്കൾ; ഇന്ത്യയിൽ സ്മാർട്ട്ഫോൺ ഷിപ്മെന്റിൽ വൻ ഇടിവ്, ചൈനീസ് ബ്രാൻഡുകൾക്ക് തിരിച്ചടി

text_fields
bookmark_border
പുതിയ ഫോൺ വാങ്ങാൻ മടിച്ച് ഉപഭോക്താക്കൾ; ഇന്ത്യയിൽ സ്മാർട്ട്ഫോൺ ഷിപ്മെന്റിൽ വൻ ഇടിവ്, ചൈനീസ് ബ്രാൻഡുകൾക്ക് തിരിച്ചടി
cancel

മുംബൈ: ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ഇടിവ്. 2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ സ്മാർട്ട്ഫോൺ ഷിപ്മെന്റ് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം കുറഞ്ഞു. കണക്കുകൾ പ്രകാരം 3.58 കോടി ഫോണുകളാണ് ഇക്കാലയളവിൽ വിപണിയിലെത്തിയത്. 2016നുശേഷം ഒരു മൂന്നാം പാദത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. ഉത്സവകാലം ആരംഭിച്ചിട്ടും ഫോണുകളുടെ വില കൂടിയതും ഉപഭോക്താക്കൾ പണം ചെലവഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തിയതുമാണ് ഇടിവിന് പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. കമ്പനികൾ കടകളിലേക്കും വിൽപന ശൃംഖലകളിലേക്കും എത്തിക്കുന്ന ഫോണുകളുടെ എണ്ണത്തെയാണ് ഷിപ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽ ഈ കണക്ക് ഉപഭോക്താക്കൾ നേരിട്ട് വാങ്ങിയ ഫോണുകളുടെ എണ്ണവുമായി തുല്യമാകണമെന്നില്ല.

പുതിയ ഫോണുകൾ വാങ്ങുന്നത് മാറ്റിവെച്ച് നിലവിലുള്ള ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കുന്ന പ്രവണതയും ആളുകളിൽ വർധിച്ചതും വിപണി ഇടിയാൻ കാരണമായിട്ടുണ്ട്. ഓൺലൈൻ വഴിയുള്ള ഫോണുകളുടെ ഷിപ്മെന്റിലും കുറവുണ്ടായി. ദീപാവലി ഇത്തവണ ഒക്ടോബറിലായതിനാൽ ഉത്സവകാല വിൽപനക്കായി കടകൾ സെപ്റ്റംബറിൽ സ്റ്റോക്ക് ശേഖരിക്കുന്നതിലും മാറ്റമുണ്ടായി.

മൂന്നാം പാദത്തിൽ സാംസങ് വിപണിയിൽ ഒന്നാം സ്ഥാനത്തെത്തി. 67 ലക്ഷം ഫോണുകളാണ് കമ്പനി ഷിപ്മെന്റ് ചെയ്തത്. 2024ലെ ആദ്യ പാദത്തിനുശേഷം ഇതാദ്യമായാണ് സാംസങ് ഒന്നാം സ്ഥാനത്തെത്തുന്നത്. വിവോ 64 ലക്ഷം ഫോണുകളുമായി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിവോയുടെ ഷിപ്മെന്റിൽ 34 ശതമാനം കുറവുണ്ടായി. 49 ലക്ഷം ഫോണുകളുമായി ഓപ്പോ മൂന്നാം സ്ഥാനത്തും 47 ലക്ഷം ഫോണുകളുമായി ഷവോമി നാലാം സ്ഥാനത്തുമെത്തി. ഓപ്പോയുടെ ഷിപ്മെന്റിൽ 24 ശതമാനവും ഷവോമിയുടേതിൽ 28 ശതമാനവും ഇടിവുണ്ടായി. 39 ലക്ഷം ഫോണുകൾ ഷിപ്മെന്റ് ചെയ്ത ആപ്പിൾ ആദ്യ അഞ്ചിൽ ഇടം നേടി.

ഇന്ത്യൻ വിപണിയിലെ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ ആകെ വിഹിതം ഒരു വർഷത്തിനിടെ 75 ശതമാനത്തിൽനിന്ന് 68 ശതമാനമായി കുറഞ്ഞു. ഫോണുകളുടെ വില വർധിച്ചതും കുറഞ്ഞ വിലയിലുള്ള മോഡലുകളുടെ ലഭ്യത കുറഞ്ഞതും ഈ കമ്പനികളെ ബാധിച്ചു. ഓൺലൈൻ വിൽപനയിലെ ഇടിവും തിരിച്ചടിയായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Smartphone Shipments Fall 26 Percent
Next Story