Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

70 തികഞ്ഞവർക്ക് സപ്ലൈകോ ഓഫർ; ശബരി വെളിച്ചെണ്ണക്ക് 70 രൂപ ഇളവ്, ‘മ’ അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപന്നങ്ങൾ എല്ലാവർക്കും വിലക്കിഴിവിൽ

text_fields
bookmark_border
70 തികഞ്ഞവർക്ക് സപ്ലൈകോ ഓഫർ; ശബരി വെളിച്ചെണ്ണക്ക് 70 രൂപ ഇളവ്, ‘മ’ അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപന്നങ്ങൾ എല്ലാവർക്കും വിലക്കിഴിവിൽ
cancel

കൊച്ചി: കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നിന്, 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്ക് പ്രത്യേക ഓഫറുകളുമായി സപ്ലൈകോ. ആയിരം രൂപക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപന വിലയിൽനിന്ന് 70 രൂപ കുറച്ച്, ഒരു ലിറ്റർ 229 രൂപ നിരക്കിൽ ലഭ്യമാക്കും.

കേരളത്തിന്റെ വളർച്ചക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ ഒന്നു മുതൽ ഏഴു വരെയാണ് ഓഫർ.

മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾക്ക് ഈ ദിവസങ്ങളിൽ എല്ലാ ഉപഭോക്താക്കൾക്കും ഏഴുശതമാനം വിലക്കുറവ് ലഭിക്കും.

കേരളപ്പിറവിയുടെ മധുരം വീടുകളിലേക്കും പകരാൻ ശബരി പായസ മിക്സ് ഉൽപന്നങ്ങൾക്ക് നവംബർ ഒന്ന് മുതൽ 30 വരെ 10 ശതമാനം വിലക്കുറവും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമെയാണിത്.

പുതിയ ശബരി ഉൽപന്നങ്ങൾ വിപണിയിലേക്ക്

കൊച്ചി: സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കുന്നു. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിങ്ങിൽ പുനരവതരിപ്പിക്കുകയും ചെയ്യും. ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് എറണാകുളം ഐ.എം.എ ഹൗസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കും.

ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ ഓൺലൈൻ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Supplyco offer: Rs 70 off Sabari oil for 70-year-olds
Next Story