സ്വർണവില കൂടി
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഗ്രാമിന് 9020 രൂപയും പവന് 72,160 രൂപയുമായി. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു യഥാക്രമം ഗ്രാം, പവൻവില. ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.
അതേസമയം, തിങ്കളാഴ്ച സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. 9060 രൂപയായാണ് കൂടിയത്. പവന്റെ വില 400 രൂപ ഉയർന്ന് 72,480 രൂപയായിരുന്നു.
സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3,315.93 ഡോളറായി കൂടി. യു.എസ് ഡോളർ ശക്തമാകുന്നതും ട്രഷറി വരുമാനം ഉയർന്നതും പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും സ്വർണവിലയെ സ്വാധീനിക്കുന്നു.
ഈ മാസത്തെ സ്വർണ വില
1- 72160
2-72520
3-72,840 (Highest of Month)
4-72400
5-72480
6-72480
7-72080
8-72480
9- 72,000 (Lowest of Month)
10- 72,160

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.