പാൻ കാർഡിന് ആധാർ, ബാങ്കിങ് നിരക്കുകളിൽ മാറ്റം; ഇന്ന് മുതൽ പ്രാബല്യത്തിൽ
text_fieldsസാമ്പത്തിക മേഖലയിൽ പ്രഖ്യാപിച്ച പുതിയ സുപ്രധാന മാറ്റങ്ങൾ ജൂലൈ ഒന്നുമുതൽ നിലവിൽവരും. പാൻ കാർഡിന് നിർബന്ധിത ആധാർമുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങൾവരെ ഉൾപ്പെടുന്നവയാണ് മാറ്റങ്ങൾ.
പാൻ കാർഡിന് ആധാർ വെരിഫിക്കേഷൻ
പുതിയ പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധം. നേരത്തേ ഇതിന് സാധുവായ തിരിച്ചറിയൽ രേഖയും ജനനസർട്ടിഫിക്കറ്റും മതിയായിരുന്നു.
ഇൻകം ടാക്സ് ഫയലിങ് തീയതി നീട്ടി
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടി. നേരത്തേ ഇത് ജൂലൈ 31ന് അവസാനിക്കേണ്ടതായിരുന്നു.
ബാങ്കിങ് നിരക്കുകളും ക്രെഡിറ്റ് കാർഡും
ജൂലൈ 15 മുതൽ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കായുള്ള മിനിമം എമൗണ്ട് ഡ്യൂ കണക്കാക്കുന്നത് പരിഷ്കരിക്കും. എസ്.ബി.ഐ കാർഡ് കോംപ്ലിമെന്ററി എയർ ആക്സിഡന്റ് ഇൻഷുറൻസ് നിർത്തലാക്കും.
എലൈറ്റ്, പൾസ്, മൈൽസ് എലൈറ്റ് കാർഡുകൾക്കുള്ള കോടി രൂപയുടെ കവറേജും പ്രൈം, മൈൽസ് പ്രൈം കാർഡുകൾക്കുള്ള 50 ലക്ഷം രൂപയുടെ കവറേജും ഒഴിവാക്കും.
എ.ടി.എം നിരക്ക് വർധിപ്പിച്ചു
മറ്റ് ബാങ്കുകൾക്ക് പിറകെ ആക്സിസ് ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കും എ.ടി.എം ചാർജ് വർധിപ്പിച്ചു. പ്രതിമാസം സൗജന്യ പരിധിക്ക് പുറത്തുള്ള ഓരോ എ.ടി.എം ഇടപാടിനുമുള്ള നിരക്ക് 21 രൂപയിൽനിന്ന് 23 രൂപയായാണ് ആക്സിസ് ബാങ്ക് വർധിപ്പിച്ചത്.
ഉയർന്ന തുകയുടെ ഡിജിറ്റൽ ഇടപാടുകൾക്ക് ഫീസ്
ജൂലൈ ഒന്നുമുതൽ നിശ്ചിത ഡിജിറ്റൽ ഇടപാടുകൾക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് സേവന ഫീസ് ഈടാക്കും. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽനിന്ന് താഴെ പറയുന്ന ഇടപാടുകൾക്ക് 1% ഫീസാണ് ഈടാക്കുക.
വാടക പേയ്മെന്റുകൾ
- 10,000-ന് മുകളിലുള്ള വാലറ്റ് റീലോഡുകൾ
- 50,000-ന് മുകളിലുള്ള യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ
- 10,000-ന് മുകളിലുള്ള ഗെയിമിങ് ഇടപാടുകൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.