Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_rightബുദ്ധിപൂര്‍വം...

ബുദ്ധിപൂര്‍വം ആസ്തികള്‍ വിന്യസിക്കൂ..അനിശ്ചിതത്വം അവസരമാക്കാം

text_fields
bookmark_border
ബുദ്ധിപൂര്‍വം ആസ്തികള്‍ വിന്യസിക്കൂ..അനിശ്ചിതത്വം അവസരമാക്കാം
cancel

അതിവേഗ മാറ്റങ്ങളും വിപണിയിലെ വര്‍ധിതമായ അനിശ്ചിതത്വവും വളരെ സാധാരണമായ ഇക്കാലത്ത് , ആസ്തി വിന്യാസം പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റിന്റെ ഘടകം മാത്രമല്ല, തന്ത്രപ്രധാനമായ ആവശ്യം തന്നെയാണ്. ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍, പലിശ നിരക്കിലെ വ്യതിയാനം, മാറുന്ന ധനകാര്യ അജണ്ടകള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് 2025ല്‍ നിക്ഷേപ കാലാവസ്ഥയ്ക്കു രൂപം നല്‍കുന്നത്.

പ്രവചനാതീത സാഹചര്യങ്ങള്‍ക്കിടയില്‍, അവസരങ്ങള്‍ ഉണ്ടാകുന്നു. അതു പ്രയോജനപ്പെടുത്താന്‍ ചിന്താപൂര്‍വ്വം തന്ത്രപരമായ നീക്കങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.

സമ്പദ് വ്യവസ്ഥ കോവിഡാനന്തര കാല സാമൂഹ്യക്രമവുമായി കൈകോര്‍ത്തതോടെ 'കൂടിയ പലിശ കൂടുതല്‍ കാലത്തേക്ക്' എന്നതും, നീണ്ടു നില്‍ക്കുന്ന പണപ്പെരുപ്പവും, വിതരണ ശൃംഖലയുടെ പുനസംഘടനയുമെല്ലാം സ്വാഭാവികമായിത്തീര്‍ന്നു. അന്തര്‍ദേശീയ നാണ്യ നിധി 2025 ഏപ്രില്‍ മാസം പുറത്തിറക്കിയ ലോക സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ആഗോള സാമ്പത്തിക വളര്‍ച്ച 2025ല്‍ 2.8 ശതമാനവും 2026ല്‍ 3 ശതമാനവും ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയാകട്ടെ 2025ല്‍ 6.2 ശതമാനവും 2026ല്‍ 6.3 ശതമാനവും ആയിരിക്കുമെന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍, പ്രധാന സാമ്പത്തിക അടിത്തറകള്‍ ശക്തയാര്‍ജ്ജിച്ചു വരികയാണ്. ചില്ലറ വിലക്കയറ്റം ഫെബ്രുവരിയിലെ 3.6 ശതമാനത്തില്‍ നിന്നും മാര്‍ച്ചില്‍ 3.3 ശതമാനവും 2025ല്‍ 4.9 ശതമാനവും ആയി എന്നത് വില സ്ഥിരതയിലുണ്ടായ പുരോഗതിയാണ് കാണിക്കുന്നത്. 202526 സാമ്പത്തിക വര്‍ഷം 11.21 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിച്ചിലവിനിത്തില്‍ വകയിരുത്തിയിട്ടുള്ളത്. ഇത് മൊത്തം ആഭ്യന്തര ജിഡിപിയുടെ 3.1 ശതമാനം വരും. അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലുമുള്ള സര്‍ക്കാരിന്റെ സുസ്ഥിരമായ ശ്രദ്ധയാണ് ഇതു കാണിക്കുന്നത്.

എന്നാല്‍, ആഗോളതലത്തില്‍ പണമൊഴുക്കിലെ പ്രവണതകളും , ഉല്‍പന്ന വിലകളിലെ മാറ്റവും തീരുവകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും വിപണികളെ കലുഷമാക്കുന്നത് തുടരുന്നു. ഈ സാഹചര്യത്തില്‍ തന്ത്രപരമായ ആസ്തി വിന്യാസമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അടിത്തറ.

ഇന്നത്തെ വിപണിയില്‍ ആസ്തി വിന്യാസം നിര്‍ണായകമാവുന്നത് എന്തുകൊണ്ട്?

പണ്ടൊക്കെ ഓഹരികളിലും കടപ്പത്രങ്ങളിലും സ്വര്‍ണ്ണം തുടങ്ങിയവയിലും ആസ്തികള്‍ വിന്യസിക്കുമായിരുന്നു. എന്നാല്‍, ഇക്കാലത്ത് ഇത് കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്ന, കണക്കുകള്‍ അടിസ്ഥാനമാക്കി ചെയ്യേണ്ട ജോലിയാണ്. എന്തു കൊണ്ടെന്നാല്‍ :

1. നഷ്ട സാധ്യതയും ലാഭവും തമ്മിലെ സന്തുലനം

നിക്ഷേപിക്കുന്നത് ലാഭം കിട്ടാന്‍ മാത്രമല്ല, നഷ്ട സാധ്യതയ്ക്കിടയിലും ലാഭം നില നിര്‍ത്തുന്നതിനു കൂടിയാണ്. ഇവിടെയാണ് നഷ്ട സാധ്യത കണക്കിലെടുത്തുകൊണ്ടുള്ള ലാഭം പ്രസക്തമാവുന്നത്. ഷാര്‍പ്പ് റേഷ്യോ തുടങ്ങിയ അളവുകോലുകളാണിതിന് ആശ്രയിക്കുന്നത്. വിപണി ചലനങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുന്ന ആസ്തികള്‍ക്കിടയില്‍ നിക്ഷേപം വിന്യസിക്കുകയും ഇതിന്റെ അനുപാതം ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഓഹരികള്‍, കടപ്പത്രങ്ങള്‍, സ്വര്‍ണ്ണം, മറ്റു സമാന്തര സാധ്യതകള്‍ എന്നിവയില്‍ വിന്യസിക്കുന്നതിലൂടെ നിക്ഷേപകര്‍ക്ക് റിസ്‌കെടുക്കുന്നതിന് പരമാവധി മെച്ചം ലഭിക്കുന്നു. നിക്ഷേപകര്‍ക്ക് ചാഞ്ചാട്ടങ്ങള്‍ നിയന്ത്രിക്കാനും പോര്‍ട്‌ഫോളിയോ സ്ഥിരത ഉറപ്പാക്കാനും കഴിയുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട ലാഭവും ഉറപ്പാക്കാം.

2. ചാഞ്ചാട്ടങ്ങള്‍ക്കെതിരായ ഉപരോധം

പ്രവചാനാതീതമായ വിപണി സാഹചര്യങ്ങളില്‍ ആസ്തി വിന്യാസം സാമ്പത്തിക രക്ഷാ കവചമായാണ് പ്രവര്‍ത്തിക്കുക. ഓഹരി വിപണികളില്‍ കടുത്ത തിരുത്തലുകളുണ്ടാകുമ്പോള്‍, വൈവിധ്യമാര്‍ന്ന പോര്‍ട്‌ഫോളിയോ ഉള്ളതിനാല്‍ നിങ്ങളുടെ നിക്ഷേപത്തിന് അതിന്റെ മൊത്തത്തിലുള്ള ആഘാതം കുറയും. ഉദാഹരണത്തിന്, വിപണിയില്‍ വിറ്റഴിക്കല്‍ നടക്കുമ്പോള്‍ ഓഹരികള്‍ ഇടിയും. ഇത്തരം ഘട്ടങ്ങളില്‍ കടപ്പത്രങ്ങളും സ്വര്‍ണ്ണവും പോര്‍ട്‌ഫോളിയോയുടെ സന്തുലനം ഉറപ്പാക്കും. നഷ്ടസാധ്യത കുറയ്ക്കാനും ഹ്രസ്വകാല ചാഞ്ചാട്ടങ്ങളില്‍ പ്രതികരിക്കുന്നതിനു പകരം ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ വൈവിധ്യവല്‍ക്കരണം സഹായകമാണ്.

3. ഹ്രസ്വകാല, ദീര്‍ഘകാല അവസരങ്ങള്‍ മുതലെടുക്കേണ്ട വിധം

ഹ്രസ്വകാല ചാക്രിക ചലനങ്ങളും ദീര്‍കാലാടിസ്ഥാനത്തിലെ ഘടനാ മാറ്റങ്ങളും വിപണിയെ സ്വാധീനിക്കാറുണ്ട്. പലിശ നിരക്കിലെ മാറ്റങ്ങള്‍, ഉല്‍പന്ന വിലകളിലെ വ്യതിയാനം എന്നീ ചാക്രിക പ്രവണതകള്‍ ഹ്രസ്വകാല അവസരങ്ങള്‍ പ്രദാനം ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യ നിര്‍മ്മിതി, ഊര്‍ജ്ജ വികിരണം തുടങ്ങിയവ പല വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ്. തന്ത്രപരമായ ആസ്തി വിന്യാസത്തിലൂടെ നിക്ഷേപകര്‍ക്ക് രണ്ടിന്റേയും പ്രയോജനം നേടാന്‍ കഴിയും. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ഓഹരികളില്‍ മുതല്‍ മുടക്കുമ്പോള്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പണം ചിലവഴിക്കുന്നതിന്റെ മെച്ചം നിക്ഷേപകന് ലഭിക്കുന്നു. ഫ്‌ളെക്‌സി കാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ പുതിയ മേഖലകളില്‍ അവസരം ലഭിക്കുന്നു. ഓഹരികള്‍ക്കും കടപ്പത്രങ്ങള്‍ക്കുമിടയില്‍ മാറിക്കൊണ്ടിരിക്കുന്ന ഡൈനാമിക് അസെറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ കുറഞ്ഞ റിസ്‌കില്‍ വിപണി സൂചനകളില്‍ നിന്നു ലാഭമുണ്ടാക്കാന്‍ നിക്ഷേപകനെ സഹായിക്കും.

ഭാവിയിലേക്കു നോക്കുമ്പോള്‍

വിപണികള്‍ നിരന്തരമായ മാറ്റത്തിനു വിധേയമാവുകയും പുതിയ അവസരങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്യുമ്പോള്‍, കുശാഗ്ര ബുദ്ധിയോടെയുള്ള ആസ്തി വിന്യാസം (സ്മാര്‍ട്ട് അസെറ്റ് അലോക്കേഷന്‍ ) മുമ്പെന്നത്തേക്കാളും നിര്‍ണ്ണായകമായിത്തൂരുന്നു. അത് നഷ്ട സാധ്യതയും ലാഭവും തമ്മിലുള്ള സന്തുലനം സൃഷ്ടിക്കല്‍ മാത്രമല്ല, പെട്ടെന്നു തന്നെ പ്രതികരിക്കാനും നേരിടാനുമുള്ള തയാറെടുപ്പു കൂടിയാണ്. ശരിയായ സമീപനത്തിലൂടെ നിക്ഷേപകന് ഇന്നത്തെ വിപണിയിലെ വൈവിധ്യങ്ങളെ നേരിടാനും, ചാഞ്ചാട്ടങ്ങളെ അവസരമാക്കി മാറ്റാനും പോര്‍ട്‌ഫോളിയോകളെ ഹ്രസ്വകാല പ്രവണതകളും ദീര്‍ഘകാല വളര്‍ച്ചാ ലക്ഷ്യങ്ങളുമായി യോജിച്ചു പോകാനും സഹായിക്കുന്നു.

ശ്രദ്ധിക്കുക: മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സശ്രദ്ധം വായിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock marketmutal fund
News Summary - Deploy assets wisely..Turn uncertainty into opportunity.
Next Story