Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightPersonal Financechevron_right2025ലെ ഇൻകം ടാക്സ് ബിൽ...

2025ലെ ഇൻകം ടാക്സ് ബിൽ ചെറിയ നികുതിദായകർക്ക് ആശ്വാസമാകും. എങ്ങനെ?

text_fields
bookmark_border
2025ലെ ഇൻകം ടാക്സ് ബിൽ ചെറിയ നികുതിദായകർക്ക് ആശ്വാസമാകും. എങ്ങനെ?
cancel

നികുതി റിട്ടേൺസിന്‍റെ നീണ്ട നടപടി ക്രമങ്ങൾ എന്നും ഒരു തലവേദനയായി മാറാറുണ്ട് നികുതി ദായകർക്ക്. പ്രത്യേകിച്ച് വലിയ വരുമാനമില്ലാത്ത ചെറിയ നികുതി ദായകർക്ക്. 2025ലെ പുതിയ ഇൻകംടാക്സ് ബില്ലിലെ മാറ്റങ്ങൾ ഇവർക്ക് ആശ്വാസമാകും എന്നാണ് സാമ്പത്തിക വിദഗ്ദർ കരുതുന്നത്.

നിലവിൽ അലവൻസുകൾക്കും, ഇളവുകൾക്കും വിരമിക്കൽ ആനുകൂല്യങ്ങൾക്കുമായി വലിയൊരു നടപടി ക്രമത്തിലൂടെയാണ് ചെറിയ നികുതി ദായകർ കടന്നു പോകുന്നത്. പുതിയ ബില്ലിൽ ഇവയെല്ലാം ചുരുക്കി ഒറ്റ ചാപ്റ്ററിൽ ഒറ്റവായന സാധ്യമാക്കുന്ന തരത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതായത് നികുതി ദായകർക്ക് മറ്റാരുടെയും സഹയാമില്ലാതെ നടപടി ക്രമങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ചാപ്റ്ററുകൾ തയാറാക്കിയിരിക്കുന്നു.

പുതിയ പരിഷ്കരണത്തിൽ ശമ്പളം എന്ന പദത്തിന്‍റെ വിവരണം 4,401ൽ നിന്ന് 3420 വാക്കുകളായി ആയി കുറച്ചിട്ടുണ്ട്. ഒപ്പം സാങ്കേതിക പദങ്ങളുടെ എണ്ണവും പരമാവധി കുറച്ചിട്ടുണ്ട്. ഇവ ചെറുകിട നികുതി ദായർക്ക് നികുതി റിട്ടേൺ എളുപ്പമാക്കും. ചെറിയ പേപ്പർ വർക്കുകൾ മതിയാകും ടാക്സ് റിട്ടേണിന്.

സങ്കീർണമായ പ്രൊവിഷനുകൾ ടാക്സ് റിട്ടേൺ എപ്പോഴും തലവേദനയാണ്. പുതിയ ബില്ല് ഈ പ്രൊവിഷനുകളെ 10ൽ നിന്ന് 6 ഷെഡ്യൂളായിക്കുറച്ചു. ഒപ്പം ടാബുലർ ഫോർമാറ്റിലേക്ക് മാറ്റുകയും ചെയ്തു. താരതമ്യേന സങ്കീർണമായ സെക്ഷൻ 80c എളുപ്പത്തിന് പ്രത്യേക ഷെഡ്യൂളിലേക്ക് മാറ്റിയിട്ടുണ്ട്. സെക്ഷൻ 80cയിലും 80dയും അലവൻസുകളെക്കുറിച്ച് വ്യക്തമായി പറയുന്നു.

പുതിയ നികുതി ദായകർക്ക് റിട്ടേൺസ് എളുപ്പമാക്കുന്നതിന് ബില്ല് ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പ്രീവിയസ് ഇയർ, അസസ്മെന്‍റ് ഇയർ എന്നീ പദങ്ങൾക്കു പകരം ടാക്സ് ഇയർ എന്ന് മാറ്റിയെഴുതിയിട്ടുണ്ട്.

പ്രധാനപ്പെട്ട എല്ലാ നിർവചനങ്ങളും ഒരുമിച്ചാക്കിയിരിക്കുകയാണ്. ബില്ലിനൊപ്പം അവതരിപ്പിച്ച ടാക്സ് പെയേഴ്സ് ചാർട്ട് നികുതി ദായകരുടെ അവകാശങ്ങളും കടമകളും വ്യക്തമാക്കിയിരുക്കുന്നു. പുതിയ മാറ്റങ്ങൾ സമയ ലാഭം മാത്രമല്ല മറിച്ച് നടപടി ക്രമങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കി കൂടുതൽ പേരെ നികുതി അടക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വലിയ പണമിടപാടുകളിൽ ടി.ഡി.എസ്, റ്റി.സി.എസ് സംവിധാനങ്ങൾ ഉപയോഗിക്കാമെന്നും സാമ്പത്തിക വിദഗ്ദർ പറയുന്നു.

ടാക്സ് റിട്ടേൺ നടപടി എളുപ്പമാകുന്നതിലൂടെ പ്രൊഫഷണലുകളെ ആശ്രയിക്കുന്നത് കുറക്കാൻ സഹായിക്കുമെന്ന് മാത്രമല്ല. ഇതു വഴി സമയവും ലാഭിക്കാം, ഒപ്പം പണവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income tax payerspersonal financeFinance NewsNew Income Tax Bill
News Summary - New income tax bill 2025 will be a relaxation to small tax payers
Next Story