ആദായ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചാൽ ഭയപ്പെടണോ ? എങ്ങനെ പ്രതികരിക്കണം, അറിയേണ്ടതെല്ലാം...
text_fieldsആദായനികുതി വകുപ്പിൽ നിന്നും നോട്ടീസ് ലഭിച്ചാൽ അത് തീർച്ചയായും ശ്രദ്ധിക്കേണ്ട വിഷയമാണ്. എന്നാൽ, അതുകൊണ്ട് നിങ്ങൾക്ക് വലിയ പ്രശ്നമുണ്ടെനന് കരുതരുത്. ചെറിയ ചില തെറ്റുകൾക്ക് വരെ ആദായനികുതി വകുപ്പ് നോട്ടീസ് അയക്കാറുണ്ട്. അത്തരം പിഴവുകൾ തിരുത്തുക വഴി ആദായനികുതി നോട്ടീസിന് മറുപടി നൽകാം.
എന്തെല്ലാം കാരണങ്ങൾ കൊണ്ട് ആദായ നികുതി നോട്ടീസ് ലഭിക്കാം
നിരവധി കാരണങ്ങൾ കൊണ്ട് ആദായനികുതി നോട്ടീസ് ലഭിക്കാം. അതിൽ ഒന്നാമത്തേത് രേഖകളിലെ തെറ്റ് കൊണ്ടാവാം. എന്നിവയും ഫോം26ASലെ ടി.ഡി.എസ്/ടി.സി.എസ് വിവരങ്ങളും ഐ.ടി.ആറിലെ രേഖകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന് ആദായ നികുതി നോട്ടീസ് ലഭിച്ചേക്കാം. വൻ തുകകളുടെ ഇടപാടുകൾ, കൃത്യസമയത്ത് റിട്ടേൺ ഫയൽ ചെയ്യാതിരിക്കൽ എന്നിവയെല്ലാം നോട്ടീസ് ലഭിക്കുന്നതിന് കാരണമായേക്കും
വിവിധതരം ആദായനികുതി നോട്ടീസുകൾ
1.മുന്നറിയിപ്പ് നോട്ടീസ്
ആദായനികുതി റിട്ടേൺ സമർപ്പിച്ചതിന് ശേഷം സാധാരണയായി നൽകുന്ന നോട്ടീസാണ് ഇത്. റിട്ടേണിലെ ചെറിയ തെറ്റുകൾ ഈ നോട്ടീസിൽ തിരുത്തണം.
2.തെറ്റായ റിട്ടേണിനുള്ള നോട്ടീസ്(സെക്ഷൻ 139(9))
പൂർണമല്ലാത്തതോ തെറ്റുള്ളതോ ആയ റിട്ടേണുകൾക്ക് നൽകുന്ന നോട്ടീസാണിത്. വ്യക്തിഗത വിവരങ്ങളിൽ ഉൾപ്പടെ തെറ്റുണ്ടായാൽ ഈ നോട്ടീസാവും നൽകുക.
3.റീഅസ്സ്മെന്റ് നോട്ടീസ്(സെക്ഷൻ 148)
വരുമാനം വെളിപ്പെടുത്തിയതിൽ എന്തെങ്കിലും ക്രമക്കേട് ആദായ നികുതി വകുപ്പ് സംശയിച്ചാൽ നൽകുന്ന നോട്ടീസാണിത്. ഇത്തരം നോട്ടീസുകൾക്ക് 30 ദിവസത്തിനുള്ളിൽ പ്രതികരണമറിയിക്കണം.
4. റിട്ടേൺ കൃത്യസമയത്ത് നൽകാത്തതിനുള്ള നോട്ടീസ്(സെക്ഷൻ 142(1))
നികുതി വരുമാനമുണ്ടായിട്ടും ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് നൽകുന്ന നോട്ടീസാണിത്. എത്രയും പെട്ടെന്ന് ഇത്തരം നോട്ടീസിൽ പ്രതികരണമറിയിക്കണം.
5.ടാക്സ് ഡിമാൻഡ് നോട്ടീസ്(സെക്ഷൻ 156)
അധിക നികുതി ആവശ്യപ്പെട്ട് നൽകുന്ന നോട്ടീസാണിത്. ഈ നോട്ടീസിൽ പറയും പ്രകാരമുള്ള തുക 30 ദിവസത്തിനുള്ളിൽ അടക്കണമെന്നാണ് ചട്ടം.
6. റിട്ടേൺ വൈകിയാലുള്ള പിഴ നോട്ടീസ്
ആദായ നികുതി റിട്ടേൺ വൈകിയാൽ പിഴ ആവശ്യപ്പെട്ട് നൽകുന്ന നോട്ടീസാണിത്. ഇതുപ്രകാരം 1000 രൂപ മുതൽ 5000 രൂപ വരെ പിഴശിക്ഷ വിധിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.