Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2025 10:34 PM IST Updated On
date_range 22 Jun 2025 10:34 PM ISTഅവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാൻ സപ്ലൈകോക്ക് 100 കോടി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടലിന് 100 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനാണ് ഈ തുക. ഇപ്പോൾ തുക അനുവദിച്ചതിലൂടെ ഓണക്കാലത്തേക്ക് അവശ്യസാധന സംഭരണം ഉറപ്പാക്കാനാകും.
കഴിഞ്ഞവർഷം ബജറ്റിൽ സപ്ലൈകോക്ക് വിപണി ഇടപെടലിന് 250 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 2011-12 മുതൽ 2024- 25 വരെ, സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനായി 7630 കോടി രൂപ സർക്കാർ നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story