'ആഗ്രഹം ഭയം കൊണ്ട് മൂടിവെക്കുമ്പോൾ, അത് ഉള്ളിൽ കിടന്നു പുകയും'; എം.ബി.ബി.എസ് വിദ്യാർഥിയായ 32കാരനെ കുറിച്ച് ഡോ. അദീല അബ്ദുല്ല
text_fieldsമനസിന്റെ ഉള്ളിൽ കിടക്കുന്ന ഒരു ആഗ്രഹം ഭയം കൊണ്ട് നമ്മൾ മൂടി വെക്കുമ്പോൾ, എന്തൊക്കെ നമ്മളെ സമാധാനിപ്പിച്ചാലും അത് ഉള്ളിൽ കിടന്നു പുകയും. റാൽച്ചിം പറഞ്ഞു 'ചേച്ചീ.. ഒരു സമാധാനം, ശാന്തത. ഒരു തിര അടങ്ങിയത് പോലെ. ഞാൻ ഒരു സന്തുലിതാവസ്ഥയിൽ എത്തിയ പോലെ . അത്ര മാത്രം'. അവൻ പറഞ്ഞത് എനിക്കപ്പഴേ മനസിലായി. ഞാനും അത് അനുഭവിച്ചിട്ടുണ്ട്, എന്റെ തന്നെ ഭയത്തെ ഞാൻ കീഴ്പ്പെടുത്തിയപ്പോൾ. ഏവർക്കും പ്രചോദമേകുന്ന റാൽച്ചിം എന്ന ആയുർവേദ ഡോക്ടറുടെ നേട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. അദീല അബ്ദുല്ല ഐ.എ.എസ്. 32ാം വയസിൽ എം.ബി.ബി.എസ് എന്ന ആഗ്രഹം സഫലമാക്കിയ റാൽച്ചിം നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജ് വിദ്യാർഥിയാണ്.
ഡോ. അദീല അബ്ദുല്ലയുടെ ഫേസ്ബുക്ക് കുറിപ്പ്
തുമ്പോളി കടപ്പുറത്തിന്റെയും മാതാവിന്റെ പള്ളിയുടേയും ഇടയിലാണ് അദ്ദേഹത്തിന്റെ വീട്. അതായത്,ഔസേപ്പച്ചൻ സാറുടേത്. പണ്ട് പരിയാരം മെഡിക്കല് കോളേജിൽ എം.ബി.ബി.എസ് അഡ്മിഷൻ എടുത്തു കുറച്ചു കാലം പഠിച്ച അദ്ദേഹത്തിന് വൈദ്യപഠനം ജീവിത സാഹചര്യം കൊണ്ട് നിർത്തി പോരേണ്ടി വന്നു.തിരികെ തുമ്പോളിയിൽ എത്തി അധ്യാപനത്തിലും മറ്റുമായി ജീവിതം കെട്ടിപ്പിടിച്ച് അദ്ദേഹം തുടർന്നു.
പക്ഷേ, തന്റെ വിധിയോട് ചെറിയ ഒരു പ്രതികാരം ചെയ്തു. തനിക്ക് നഷ്ടമായ എംബിബിഎസ് പഠനം എഴുന്നൂറിലധികം ഡോക്ടർ മാരെ ഉണ്ടാക്കി പ്രതികാരം ചെയ്തു. എന്നത് മാത്രമല്ല, ക്രൈസ്റ്റ് കോളേജ് എന്ന സ്ഥാപനം നടത്തി ശരാശരി മാർക്ക് വാങ്ങുന്ന കുട്ടികളെ മെന്റൊർ ചെയ്തു പിടിച്ചിരുത്തി പഠിപ്പിച്ചു നല്ല ഒന്നാംതരം ഡോക്ടർമാർ ആക്കുന്നു. ഔസേപ്പച്ചൻ സാർ ഒരു പ്രസ്ഥാനമാണ്. പിന്നെ ഒരു ദിവസം അദ്ദേഹത്തെ പറ്റി വിശദമായി എഴുതാം. ക്രൈസ്റ്റ് കോളേജ്, തുമ്പോളി എന്നടിച്ചാൽ യൂട്യൂബിൽ ഒക്കെ അദ്ദേഹത്തെ പറ്റി കാണാം .
അവിടെ പഠിച്ച റാൽച്ചിം ( അവന്റെ അച്ഛന്റെയും അമ്മയുടെയും പേരും വിളിപ്പേരും ചേർത്ത് ക്രിയാത്മകമായി ഇട്ട പേരാണ് ) .അങ്ങേരു അങ്ങനെ ആയുർവേദ ഡോക്ടർ ആയി. ആയുർവേദ ഡോക്ടർ ആയി ജോലി ചെയ്തു കൊണ്ടിരിക്കെ, എം.ബി.ബി.എസ് ഡോക്ടർ തന്നെ ആവണമെന്ന് റാൽചിമിന് 32 ആം വയസ്സിൽ ഒരു തോന്നൽ. അങ്ങനെ അവൻ പല കുറി ആലോചിച്ചു പലരോടും ചർച്ച ചെയ്തു. ഞാൻ തുമ്പോളി പോയപ്പോൾ എന്നോടും പറഞ്ഞു ഈ ആഗ്രഹം. അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ ഒന്നും വൈകിയില്ലെന്ന് ഞാനും പറഞ്ഞതായി ഓർക്കുന്നു.
ഇത്തവണത്തെ എൻട്രൻസ് വിജയം വന്നപ്പോ റാൽച്ചിം ദാ.. ആലപ്പുഴ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥി ആവുന്നു.
കഥ അതല്ല. വിജയശ്രീലാളിതനാ യി നമ്മടെ റാൽച്ചിം ബ്രോ എന്നെ വിളിച്ചു. “ചേച്ചി, അന്നു തന്ന കോൺഫിഡൻസ്നു വിശ്വാസത്തിനും നന്ദി. എനിക്ക് അഡ്മിഷൻ കിട്ടി, ആലപ്പുഴ മെഡിക്കല് കോളജിൽ തന്നെ" സന്തോഷം എന്തായാലും ഉണ്ട്, പക്ഷേ തിരിച്ചു ഞാനവനോട് ചോദിച്ചു ചോദ്യത്തിന് അവൻ തന്ന മറുപടിയാണ് കുറിപ്പിനാധാരം. ഞാൻ ചോദിച്ചു “നിനക്കിപ്പോ എന്ത് തോന്നുന്നേടാ“ ന്നു.
റാൽച്ചിം പറഞ്ഞു “ ചേച്ചീ.. ഒരു സമാധാനം, ശാന്തത. ഒരു തിര അടങ്ങിയത് പോലെ. ഞാൻ ഒരു സന്തുലിതാവസ്ഥയിൽ എത്തിയ പോലെ . അത്ര മാത്രം“.
അവൻ പറഞ്ഞത് എനിക്കപ്പഴേ മനസ്സിലായി. ഞാനും അത് അനുഭവിച്ചിട്ടുണ്ട്. എന്റെ തന്നെ ഭയത്തെ ഞാൻ കീഴ്പ്പെടുത്തിയപ്പോൾ. സം സോർട്ട് ഓഫ് സൊലേസ് നമ്മൾ അനുഭവിക്കും.
മനസ്സിന്റെ ഉള്ളിൽ കിടക്കുന്ന ഒരു ആഗ്രഹം ഭയം കൊണ്ട് നമ്മൾ മൂടി വെക്കുമ്പോൾ, എന്തൊക്കെ നമ്മളെ സമാധാനിയിപ്പിച്ചാലും ആ മനസ്സിന്റെ ഉള്ളിൽ കിടന്നു ഒരു തിര ഇങ്ങനങ്ങു ഇളകും.
’സം കൈൻഡ് ഓഫ് ഡിസ്റ്റർബൻസ് 'ഉള്ളിലുണ്ടാകും “ഒരു സങ്കടം, ആ ഒരു ഇത്. എത്ര ജോളി ആകുമ്പോഴും അത് ഉള്ളിൽ കെടന്നു നീറും.
ആ ഭയത്തെ അങ്ങ് ഫേസ് ചെയ്തു കീഴടക്കുമ്പോ ഉണ്ടല്ലോ, അപ്പോൾ വരും റാൽചിമിന് കിട്ടിയ ആ സമാധാനം. നമ്മളുടെ ഉള്ളിൽ ഒരു ചിരി വിടരും. അതിനായി ഫേസ് ചെയ്ത കഷ്ടപ്പാടെല്ലാം ഒന്നും അല്ലാണ്ടാവും.
ഒരു ഗ്രീക്ക് വാമൊഴി ഉണ്ടല്ലോ. “ദൈവം നല്ല നിധികൾ നമ്മളുടെ ഉള്ളിലാ ഒളിപ്പിച്ചു വച്ചതെന്നു. അത് കണ്ടെത്തുന്നതിലാ കാര്യം എന്ന്. അതാണത്.
സംഭാഷണം മുഴുമിപ്പിച്ചില്ല. എന്നിട്ടെന്തായി എന്ന് ചോദിച്ച എന്നോട് അവൻ പറഞ്ഞു, അവന്റെ അച്ഛനും അമ്മയും ഹാപ്പി, ഔസേപ്പച്ചൻ സാറും ഹാപ്പി. പഠിക്കാനുള്ള പൈസ എന്ന് ചോദിച്ചപ്പോ അവന് വീണ്ടും പറഞ്ഞു ‘ അതൊക്കെ വന്നോളും ചേച്ചി 'എന്ന്.
അതാണ് ! ആ ഭയം മാറുമ്പോ നമ്മൾ നമ്മളെ കാണും.നമുക്ക് വഴി തെളിയും..ഓൻ ഓനെ കണ്ടത് നിങ്ങൾ കണ്ടാ..അത് പോലെ..ഒന്ന് ട്രൈ ചെയ്തു നോക്കിയേ.
Agrippinus പറഞ്ഞിണ്ട് “I will never be an obstacle to myself" എന്ന്. സിമ്പിൾ ആയി പറഞ്ഞ ‘നമുക്ക് നമ്മൾ തന്നെ പാര ആവരുത് ‘ എന്ന്. സധൈര്യം മുന്നോട്ട്..
റാൽചിമിന് ആശംസകൾ. നല്ല ഡോക്ടർ ആയി തിളങ്ങട്ടെ. പ്രാർത്ഥനകളോടെ..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.