ബി.എ. അഫ്ദലുൽ ഉലമ: രണ്ട് റാങ്കുകൾ ഒരു കുടുംബത്തിലേക്ക്
text_fieldsമുസ്ന, ബാസില
പട്ടാമ്പി: കാലിക്കറ്റ് സർവകലാശാല ബി.എ അഫ്ദലുൽ ഉലമ പരീക്ഷയിൽ ഒരേ കുടുംബത്തിലെ രണ്ട് പേർ റാങ്ക് ജേതാക്കളായി. തിരുവേഗപ്പുറ വിളത്തൂർ ഫലക്കി കുടുംബത്തിലേക്കാണ് ഒന്നും ആറും റാങ്കുകൾ എത്തിയത്. ഒന്നാം റാങ്കുകാരി മുസ്ന മണ്ണെങ്ങോട് എടത്തോൾ അബ്ദുൽ കരീം - പാലക്കാപറമ്പിൽ ലുബ്ന ദമ്പതികളുടെ പുത്രിയും ആറാം റാങ്കുകാരി ബാസില വിളത്തൂർ പാലക്കാപറമ്പിൽ അബുൽ ബറകാത്ത് -സീനത്ത് ദമ്പതികളുടെ പുത്രിയുമാണ്.
കോഴിക്കോട് ഫറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളജിലാണ് മുസ്ന പഠിച്ചത്. എടവണ്ണ ജാമിഅ നദ്വിയ്യ വിമൻസ് അറബി കോളജിലായിരുന്നു ബാസിലയുടെ പഠനം. 2022ൽ രാഹുൽഗാന്ധി എം.പി എടവണ്ണയിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ബാസിലയായിരുന്നു. പണ്ഡിതനും അറബി കവിയും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായിരുന്ന ഫലക്കി മുഹമ്മദ് മൗലവിയുടെ പുത്രി സൽമയുടെ പേരക്കുട്ടികളാണ് ഇരവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.