21ാം വയസിൽ സിവിൽ സർവീസ്; 13ാം റാങ്ക് കിട്ടിയിട്ടും ഈ മിടുക്കി ഐ.എ.എസും ഐ.പി.എസും തെരഞ്ഞെടുത്തില്ല കാരണം?
text_fieldsവിദുഷി സിങ്
ഇന്ത്യയിൽ സിവിൽ സർവീസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് വിദുഷി സിങ്. 21ാം വയസിലാണ് വിദുഷി സിങ് 13ാം റാങ്കോടെ യു.പി.എസ്.സി സിവിൽ സർവീസ് വിജയിച്ചത്. എന്നാൽ മികച്ച റാങ്കുണ്ടായിട്ടും വിദുഷി സിങ് ഐ.എ.എസോ ഐ.പി.എസോ തെരഞ്ഞെടുത്തില്ല. അതിനൊരു കാരണമുണ്ടായിരുന്നു.
ഉത്തർപ്രദേശിലെ അയോധ്യയിലാണ് വിദുഷി ജനിച്ചത്. കുട്ടിക്കാലം ജയ്പൂരിലായിരുന്നു. ചെറുപ്പകാലം മുതൽക്കേ തൊട്ടേ കഠിനാധ്വാനിയായിരുന്നു വിദുഷി. ഒരു ലക്ഷ്യം മുന്നിൽ കണ്ടാൽ അത് നേടുന്നത് വരെ പിൻമാറില്ല. ഡൽഹിയിലെ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽ നിന്നാണ് വിദുഷി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയത്. സിവിൽ സർവീസിന് വിദുഷി ഓപ്ഷണൽ ആയി തെരഞ്ഞെടുത്തതും ഇക്കണോമിക്സ് ആയിരുന്നു.
കോച്ചിങ് സെന്ററിൽ പോകാതെ സ്വന്തംനിലക്കായിരുന്നു തയാറെടുപ്പ്. യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ഐ.എ.എസിനും ഐ.പി.എസിനും ഏറെ ഡിമാന്റ്. എന്നാൽ ഈ മൂന്ന് പോസ്റ്റും നിരസിക്കാൻ വിദുഷിക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് നേടുന്നവരുടെ പരമ്പരാഗത രീതിയിൽ നിന്ന് വഴിമാറി നടക്കാനായിരുന്നു വിദുഷിക്ക് തീരുമാനിച്ചത്. ഐ.എഫ്.എസ് ആയിരുന്നു ആ മിടുക്കി തെരഞ്ഞെടുത്തത്.
വിദുഷി ഉന്നത നിലയിലെത്തണമെന്ന് ഏറ്റവും ആഗ്രഹിച്ചത് അവരുടെ മുത്തശ്ശിയും മുത്തശ്ശനുമായിരുന്നു. അവരുടെ ആഗ്രഹമായിരുന്നു വിദുഷി ഐ.എഫ്.എസ് ഉദ്യോഗസ്ഥയാകണമെന്നത്. അത് വിദുഷി നിറവേറ്റുക തന്നെ ചെയ്തു.
ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ കരിയറുകളിൽ ഒന്നാണ് ഇന്ത്യൻ വിദേശകാര്യ സർവീസ്. രാജ്യത്തിന്റെ വിദേശകാര്യങ്ങൾ, നയതന്ത്ര ബന്ധങ്ങൾ, വിദേശ പ്രാതിനിധ്യം തുടങ്ങിയ വലിയ ഉത്തരവാദിത്തമാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്ക്. ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും ജോലിചെയ്യുന്നുണ്ട്. ആത്മവിശ്വാസം കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കിൽ ഏത് സ്വപ്നവും സാക്ഷാത്കരിക്കാമെന്നതിന്റെ ഉദാഹരമാണ് വിദുഷിയുടെ വിജയകഥ. ഒരു സ്വപ്നവും ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തതല്ലെന്നാണ് വിദുഷി തന്റെ പാത പിന്തുടരുന്നവരോട് പറയാറുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.