Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightനാ​നോ ക്ല​സ്റ്റ​ര്‍...

നാ​നോ ക്ല​സ്റ്റ​ര്‍ എ​ല്‍.​ഇ.​ഡി; പു​ത്ത​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി കാ​ലി​ക്ക​റ്റി​ലെ ഗ​വേ​ഷ​ക​ര്‍

text_fields
bookmark_border
നാ​നോ ക്ല​സ്റ്റ​ര്‍ എ​ല്‍.​ഇ.​ഡി; പു​ത്ത​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി കാ​ലി​ക്ക​റ്റി​ലെ ഗ​വേ​ഷ​ക​ര്‍
cancel
camera_alt

ഡോ. ​ഷി​ബു സി​ദ്ധാ​ര്‍ഥ്, ഡോ. ​റി​വ​ല്‍ ജോ​സ്

തേ​ഞ്ഞി​പ്പ​ലം: എ​ല്‍.​ഇ.​ഡി സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പു​തു​ത​ല​മു​റ ഗ​വേ​ഷ​ണ​വു​മാ​യി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ര്‍. സ്വ​ര്‍ണ-​ചെ​മ്പ് ലോ​ഹ​സ​ങ്ക​ര നാ​നോ​ക്ല​സ്റ്റ​റു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​ത്ത​ന്‍ത​ല​മു​റ ലൈ​റ്റ് എ​മി​റ്റി​ങ് ഡ​യോ​ഡ് (എ​ല്‍.​ഇ.​ഡി.) സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ കു​തി​ച്ചു​ചാ​ട്ടം സാ​ധ്യ​മാ​ക്കു​ന്ന ക​ണ്ടു​പി​ടു​ത്തം ന​ട​ത്തി​യി​രി​ക്കു​ന്ന​ത് സ​ര്‍വ​ക​ലാ​ശാ​ല നാ​നോ​സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി വി​ഭാ​ഗം ഗ​വേ​ഷ​ക​രാ​ണ്. യൂ​നി​വേ​ഴ്‌​സി​റ്റി സ്മാ​ര്‍ട്ട് മെ​റ്റീ​രി​യ​ല്‍സ് ലാ​ബി​ലെ ഡോ. ​ഷി​ബു സി​ദ്ധാ​ര്‍ഥ്, ഇ​ദ്ദേ​ഹ​ത്തി​ന് കീ​ഴി​ല്‍ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​റി​വ​ല്‍ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഈ ​നാ​നോ​ക്ല​സ്റ്റ​ര്‍ അ​ധി​ഷ്ഠി​ത എ​ല്‍.​ഇ.​ഡി ചു​വ​പ്പ് നി​റ​ത്തി​ന്റെ പാ​ര​മ്യ​ത്തി​ലാ​ണ് പ്ര​കാ​ശി​ക്കു​ക. 12.6 ശ​ത​മാ​നം ബാ​ഹ്യ​ക്വാ​ണ്ടം ക്ഷ​മ​ത​യും ന​ല്‍കു​ന്നു​ണ്ട്.

മെ​റ്റീ​രി​യ​ല്‍ സ​യ​ന്‍സി​ലെ സു​പ്ര​ധാ​ന ജേ​ണ​ലു​ക​ളി​ലൊ​ന്നാ​യ അ​ഡ്വാ​ന്‍സ്ഡ്‌ മെ​റ്റീ​രി​യ​ല്‍സി​ല്‍ ഗ​വേ​ഷ​ണ​ക​ണ്ടെ​ത്ത​ലു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ലി​ക്ക​റ്റി​ല്‍നി​ന്ന് ഈ ​ജേ​ണ​ലി​ലു​ള്ള ആ​ദ്യ പ്ര​സി​ദ്ധീ​ക​ര​ണ​മെ​ന്ന നി​ല​യി​ൽ ഗ​വേ​ഷ​ണ​വ​ഴി​ക​ളി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കു​ക​യാ​ണ് ഈ ​ക​ണ്ടു​പി​ടു​ത്തം. ഈ ​എ​ല്‍.​ഇ.​ഡി. തീ​ര്‍ത്തും പ്ര​കൃ​തി സൗ​ഹൃ​ദ​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​ണെ​ന്ന​തും ഉ​പ​യോ​ഗ സാ​ധ്യ​ത​ക​ൾ വ​ര്‍ധി​പ്പി​ക്കു​ന്നു. ഐ.​ഐ.​എ​സ്.​സി ബം​ഗ​ളൂ​രു, ഐ.​ഐ.​ടി മ​ദ്രാ​സ്, ടാം​പെ​രെ യൂ​നി​വേ​ഴ്സി​റ്റി (ഫി​ന്‍ലാ​ന്‍ഡ്), ഹോ​ക്കൈ​ഡോ യൂ​നി​വേ​ഴ്സി​റ്റി (ജ​പ്പാ​ന്‍) എ​ന്നി​വ​യു​ള്‍പ്പെ​ടെ പ്ര​മു​ഖ ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഗ​വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new technologyresearchersCalicut UniveristyEducation News
News Summary - Nano Cluster LED; Researchers in Calicut with new technology
Next Story