ഐറിഷ് വനങ്ങളിലെ കാർബൺ ശേഖരണം: രണ്ട് കോടിയുടെ പി.എച്ച്.ഡി സ്കോളർഷിപ്പിന് യോഗ്യത നേടി ജസീം
text_fieldsകൊണ്ടോട്ടി: ഐറിഷ് വനങ്ങളിലെ തദ്ദേശീയവും വാണിജ്യാടിസ്ഥാനത്തിലുള്ളതുമായ കാര്‍ബണ്‍ ശേഖരണത്തില്‍ ഇനി കൊണ്ടോട്ടി നീറാട് സ്വദേശി കാമശ്ശേരി പള്ളിയാളി ജസീമിന്റെ പഠനങ്ങള്‍ ലോകത്തിന് തെളിവെളിച്ചമാകും. കാര്‍ബൺ സംഭരണശേഷിയിലും മണ്ണിലെ ജൈവവൈവിധ്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ടെത്താന്‍ ത്രി-ഡി ലേസര്‍ സ്‌കാനിങ് ഗവേഷണത്തിന് അയര്‍ലന്‍ഡിലെ സൗത്ത് ഈസ്റ്റ് ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ ജസീം അര്‍ഹത നേടി. ഏകദേശം 1.96 കോടി രൂപയുടെ അന്താരാഷ്ട്ര പിഎച്ച്.ഡി സ്‌കോളര്‍ഷിപ്പാണ് ജസീമിന് ലഭിച്ചത്. ഡോ. മറിയം ഫസ്ലൊല്ലാഹി മുഹമ്മദിയുടെ മേല്‍നോട്ടത്തിലാണ് പഠനം.
ഫാറൂഖ് കോളജില്‍നിന്ന് ബി.എസ്.സിയും അലീഗഢ് മുസ്‍ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് എം.എസ്.സിയും (ബോട്ടണി) പൂര്‍ത്തിയാക്കിയ ജസീം ബംഗളൂരുവിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസില്‍ പ്രോജക്ട് അസോസിയേറ്റായിരിക്കെ ആന്ധ്രയിലെയും തെലങ്കാനയിലെയും ടൈഗര്‍ റിസര്‍വുകളില്‍ നടത്തിയ വന ഗവേഷണ പരിചയമാണ് ഈ അന്താരാഷ്ട്ര നേട്ടത്തിന് അര്‍ഹനാക്കിയത്. കൊണ്ടോട്ടി നീറാട് ‘കോതാടി ഹൗസില്‍’അബ്ദുല്‍ ഹമീദിന്റെയും ബുഷ്‌റയുടേയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

