197 ഫുൾ എ പ്ലസ്, നാല് പേർക്ക് ഫുൾ മാർക്ക്; സംസ്ഥാനത്ത് വീണ്ടും ഒന്നാമതായി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ
text_fieldsആതിര. ഡി, ഹാദി റഹ്മാൻ എ.എം, മുഹമ്മദ് റോഷൻ, അഫ്സീന
കോഴിക്കോട്: രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷാ ഫലത്തിൽ സംസ്ഥാനത്ത് വീണ്ടും സമാനതകളില്ലാത്ത വിജയക്കുതിപ്പുമായി റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ. ഫലം പ്രസിദ്ധികരിച്ചപ്പോൾ ഇത്തവണയും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ സ്കൂൾ എന്ന അഭിമാന പദവി റഹ്മാനിയ നിലനിർത്തി.
സ്കൂളിലെ 197 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടി ഉജ്ജ്വല വിജയം കൈവരിച്ചത്. ഫുൾ എ പ്ലസ് നേട്ടത്തിന് പുറമെ, പരീക്ഷയിൽ മുഴുവൻ മാർക്കും (Full Mark) നേടി സ്കൂൾ, സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായി. സംസ്ഥാനത്താകെ 60 കുട്ടികൾക്ക് മാത്രം ലഭിച്ച ഈ അപൂർവ്വ നേട്ടത്തിൽ നാല് പേർ റഹ്മാനിയ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. ആതിര. ഡി, മുഹമ്മദ് റോഷൻ, ഹാദി റഹ്മാൻ എ.എം, അഫ്സീന. പി എന്നിവരാണ് മുഴുവൻ മാർക്കും നേടി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയത്.
തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ കൈവരിക്കുന്ന ഈ ചരിത്ര നേട്ടം വിദ്യാർഥികളുടെ കഠിനാധ്വാനത്തിന്റെയും അധ്യാപകരുടെയും സ്കൂൾ മാനേജ്‌മെന്റിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമാണെന്ന് പ്രിൻസിപ്പൽ ശ്രീമതി സുബൈദ അറിയിച്ചു. മികച്ച വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും റഹ്മാനിയ സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

