Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ​രി​മി​തി​ക​ൾ​ക്ക് വി​ട; കു​ഞ്ഞി​ക്കൈ​ക​ളി​ൽ വി​രി​ഞ്ഞ​ത് വി​സ്മ​യ​ങ്ങ​ൾ

text_fields
bookmark_border
പ​രി​മി​തി​ക​ൾ​ക്ക് വി​ട; കു​ഞ്ഞി​ക്കൈ​ക​ളി​ൽ വി​രി​ഞ്ഞ​ത് വി​സ്മ​യ​ങ്ങ​ൾ
cancel
camera_alt

എ​ൽ.​പി വി​ഭാ​ഗം സ്പെ​ഷ​ൽ സ്കൂ​ൾ ത​ത്സ​മ​യ ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മാ​ണ മ​ത്സ​ര​ത്തി​ൽ​നി​ന്ന്


മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട മ​ത്സ​രം. മു​ന്നി​ൽ നി​റ​യെ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ. ചെ​യ്യേ​ണ്ട​ത് മ​നോ​ഹ​ര​മാ​യ സൃ​ഷ്ടി​ക​ൾ. പ​ക്ഷേ ആ ​കു​ഞ്ഞി​ക്കൈ​ക​ൾ​ക്ക് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത് വെ​ല്ലു​വി​ളി​ക​ൾ മാ​ത്ര​മാ​യി​രു​ന്നി​ല്ല, ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളെ​യും ശ്ര​ദ്ധ​യു​ടെ പ​രി​മി​തി​ക​ളെ​യും മ​റി​ക​ട​ക്കാ​നു​ള്ള വ​ലി​യൊ​രു പോ​രാ​ട്ടം കൂ​ടി​യാ​യി​രു​ന്നു. സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ലെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ത​ത്സ​മ​യ നി​ർ​മാ​ണ മ​ത്സ​രം പ​ല​തു​കൊ​ണ്ടും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി. എ​ൽ.​പി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ കൊ​ട്ട​മെ​ട​യ​ൽ, മ​ര​ത്തി​ൽ കൊ​ത്തു​പ​ണി, പാ​യ നി​ർ​മാ​ണം, ചി​ര​ട്ട​യി​ലെ ക​ര​വി​രു​തു​ക​ൾ, ചൂ​ര​ൽ ക​സേ​ര​ക​ളും ടീ​പ്പോ​യി​ക​ളും, ആ​ന​യു​ടെ​യും മ​യി​ലി​ന്റെ​യും ത്രി​മാ​ന ചു​മ​ർ​ചി​ത്ര​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ സൃ​ഷ്ടി​ക​ളാ​ണ് പി​റ​ന്ന​ത്.

പ​ഴ​യ തു​ണി​ക​ൾ, കു​പ്പി​ച്ചി​ല്ലു​ക​ൾ തു​ട​ങ്ങി​യ പാ​ഴ്‌​വ​സ്തു​ക്ക​ൾ​ക്ക് പു​തി​യ രൂ​പം ന​ൽ​കി ഷോ​പീ​സു​ക​ളും ഫ്ല​വ​ർ വേ​സു​ക​ളും ഫ്ലോ​ർ കാ​ർ​പെ​റ്റു​ക​ളു​മൊ​ക്കെ അ​വ​ർ നി​ർ​മി​ച്ചു. പ്ര​ഫ​ഷ​ണ​ൽ ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രെ ഓ​ർ​മി​പ്പി​ക്കു​ന്ന വേ​ഗ​ത​യും കൃ​ത്യ​ത​യും കൈ​യ​ട​ക്ക​വും പ​ല കു​ട്ടി​ക​ളി​ലും പ്ര​ക​ട​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഈ ​മൂ​ന്ന് മ​ണി​ക്കൂ​റി​നി​ടെ ക​ണ്ട കാ​ഴ്ച​ക​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​മി​ക​വി​നേ​ക്കാ​ൾ ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ക്കു​ന്ന​താ​യി​രു​ന്നു. ഇ​ട​ക്കി​ടെ ശ്ര​ദ്ധ മാ​റി​പ്പോ​കു​ന്ന കു​ട്ടി​ക​ൾ. അ​പ്പോ​ൾ അ​ധ്യാ​പ​ക​ർ സ്നേ​ഹ​പൂ​ർ​വം ക​ണ്ണു​രു​ട്ടി​യും ചെ​റി​യ പ്ര​ലോ​ഭ​ന​ങ്ങ​ൾ ന​ൽ​കി​യും വീ​ണ്ടും ജോ​ലി​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രും. അ​വ​രു​ടെ കൈ​ക​ളി​ൽ വി​രി​ഞ്ഞ​ത് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ മാ​ത്ര​മ​ല്ല, പ​രി​മി​തി​ക​ളെ തോ​ൽ​പ്പി​ക്കാ​നു​ള്ള വ​ലി​യ മ​ന​സ്സി​ന്റെ അ​ട​യാ​ള​ങ്ങ​ൾ കൂ​ടി​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - state school science fest
Next Story