Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightഒരുമിച്ച് പഠിച്ച്...

ഒരുമിച്ച് പഠിച്ച് ഒരുമിച്ച് ഡോക്ടറേറ്റ് നേടി ഇരട്ട സഹോദരിമാർ

text_fields
bookmark_border
ഒരുമിച്ച് പഠിച്ച് ഒരുമിച്ച് ഡോക്ടറേറ്റ് നേടി ഇരട്ട സഹോദരിമാർ
cancel
camera_alt

ഡോ. ഷഹനാസിർ, ഡോ. ഷിൻസീർ

തൃശൂർ: ഇരട്ട സഹോദരിമാരു​ടെ ഡോക്ടറേറ്റ് നേട്ടം നാടിന് അഭിമാനമായി. തൃശൂർ അയ്യന്തോൾ സ്വദേശികളായ ഡോ. ഷഹനാസിറും ഡോ. ഷിൻസീറുമാണ് ഒരുമിച്ച് പഠിച്ച് ഒരേസമയം ഡോക്ടറേറ്റ് നേടിയത്. റിട്ട. ഡെപ്യൂട്ടി കലക്ടർ കുഞ്ഞുമുഹമ്മദിന്റെയും റിട്ട. അധ്യാപിക ചാന്ദ് ബീവിയു​ടെയും മക്കളാണിവർ.

പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലാണ് ഡോ. ഷഹനാസിറിന് ഡോക്ടറേറ്റ് ലഭിച്ചത്. ഹൈദരാബാദ് മദനപ്പള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രഫസറാണ് ഇപ്പോൾ ഷഹനാസിർ.

ഡോ. ഷിൻസീറിന് പഞ്ചാബ് ലൗലി സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലാണ് ഡോക്ടറേറ്റ് നേട്ടം. ഷിൻസീർ ഇപ്പോൾ കാസർകോട് കുമ്പള വിദ്യാഭ്യാസ ഉപജില്ല ഓഫിസിൽ ക്ലാർക്കാണ്.

ഇരുവരും ഒരേ മാസത്തിലാണ് ഗവേഷണ ബിരുദം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഒരേ വർഷം തന്നെയാണ് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയത്. പിന്നീട് എം.ടെക് ബിരുദം നേടിയതും ഒരുമിച്ചു തന്നെ. ഒടുവിൽ പി.എച്ച്.ഡി ഗവേഷണത്തിനും ഒരേസമയം ചേർന്നു. ഡോക്ടറേറ്റ് നേട്ടം ലഭിച്ചതും ഒരേസമയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorateTwin sistersAyyantholeThrissur
News Summary - ഇരട്ട സഹോദരിമാർക്ക് ഡോക്ടറേറ്റ് നേട്ടം
Next Story