Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightപകൽ മുഴുവൻ...

പകൽ മുഴുവൻ പണിയെടുത്തു, രാത്രി മുഴുവൻ കുത്തിയിരുന്ന് പഠിച്ചു; ജാതീയമായി അധിക്ഷേപിച്ചവർക്ക് ഐ.എ.എസ് എന്ന മൂന്നക്ഷരം കൊണ്ട് മറുപടി നൽകി ചേതൻ കുമാർ മീണ

text_fields
bookmark_border
Chetan Kumar Meena
cancel
camera_alt

ചേതൻ കുമാർ മീണ

സിവിൽ സർവീസ് നേടാൻ ഒരുപാട് മോഹിച്ചെങ്കിലും കൈയിൽ പണമില്ലാത്തതിന്റെ പേരിൽ കഷ്ടപ്പെടേണ്ടി വന്ന ഒരാളുടെ ജീവിതമാണ് പരിചയ​പ്പെടുത്തുന്നത്. കോട്ടയം കലക്ടറായ രാജസ്ഥാൻ സ്വദേശി ചേതൻ കുമാർ മീണയുടെ. രാജസ്ഥാനിലെ ജയ്സാൽമീറിലായിരുന്നു ചേതൻ കുമാറിന്റെ കുടുംബം താമസിച്ചിരുന്നത്.

​പ്ലസ്ടു കഴിഞ്ഞപ്പോൾ ഐ.​ഐ.ടിയിൽ പഠിക്കാനായിരുന്നു ചേതൻ ആഗ്രഹിച്ചത്. എന്നാൽ പണമില്ലാത്തതിനാൽ അതിന് സാധിച്ചില്ല. അതിനു ശേഷം ബിരുദപഠനത്തിന് ചേർന്നു. ബിരുദം കഴിഞ്ഞ് സിവിൽ സർവീസിന് ​ശ്രമിക്കാനും പ്ലാൻ ബിയുണ്ടായിരുന്നു. അ​പ്പോഴും പണമില്ലാത്തത് വെല്ലുവിളിയായി. ഒടുവിൽ എന്തെങ്കിലും ജോലി ചെയ്യാൻ ചേതൻ തീരുമാനിച്ചു. രാത്രി സമയം പഠിക്കാനായി മാറ്റിവെക്കുകയും ചെയ്തു. അമ്മ തന്റെ ആകെയുണ്ടായിരുന്ന സ്വർണം വിറ്റാണ് മകന് പഠിക്കാൻ പണം നൽകിയത്.

പരീക്ഷക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പിതാവിന് അർബുദം സ്ഥിരീകരിച്ചത്. ആ സമ്മർദത്തിൽ പരീക്ഷയെഴുതിയിട്ടും റാങ്ക് ലിസ്റ്റിൽ ഇടംനേടി. ഐ.എ.എസ് ലഭിക്കുമെന്നും ഉറപ്പായി. ആ സന്തോഷം മാറുംമുമ്പ് അച്ഛൻ മരിച്ചു.

ജീവിതത്തിൽ ഒരുപാടുതവണ ജാതിയധിക്ഷേപം നേരിട്ടയാളാണ് ചേതൻ. പഠിച്ചാൽ ഒരു കാര്യവുമില്ലെന്നും മറ്റും പറഞ്ഞ് പലരും ചേതനെ അധിക്ഷേപിച്ചു. ഡൽഹി കേരള ഹൗസിൽ അഡീഷനൽ റെസിഡന്റ് കമീഷണറായിരുന്നു. ഇനി കോട്ടയത്തിന്റെ 50ാം കലക്ടറാകാൻ ഒരുങ്ങുകയാണ് ഈ രാജസ്ഥാനി സ്വദേശി. ഡോ. ശാലിനി മീണയാണ് ഭാര്യ. ഹിന്ദി മീഡിയത്തിലാണ് ചേതൻ പഠിച്ചത്. ഹിന്ദി യു.പി.എസ്.സി വിജയത്തിന് തട​സ്സമല്ലെന്ന് ചേതൻ തെളിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്​ ചേതൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSCSuccess Storykottayam collectorEducation NewsLatest News
News Summary - UPSC success story of Chetan Kumar Meena
Next Story