Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2025 9:22 AM IST Updated On
date_range 29 Oct 2025 9:22 AM ISTസഹകരണ സംഘം/ബാങ്കുകളിൽ 107 ഒഴിവുകൾ
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
സഹകരണസംഘം/ബാങ്കുകളിൽ വിവിധ തസ്തികകളിൽ 107 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് സഹകരണ സർവിസ് പരീക്ഷാ ബോർഡ് (തിരുവനന്തപുരം) അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 21 മുതൽ 33/2025 വരെ തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ഓൺലൈനിൽ നവംബർ 10നകം അപേക്ഷിക്കാം.
തസ്തികകൾ
- ജൂനിയർ ക്ലർക്ക്/കാഷ്യർ: വിവിധ സഹകരണസംഘം/ബാങ്കുകളിലായി 88 ഒഴിവുകളുണ്ട്. യോഗ്യത: എസ്.എസ്.എൽ.സിയും ജെ.ഡി.സിയും. അല്ലെങ്കിൽ ബി.കോം (സഹകരണം), അല്ലെങ്കിൽ ബിരുദവും എച്ച്.ഡി.സി/എച്ച്.ഡി.സിയും ബി.എമ്മും/എച്ച്.ഡി.സി.എമ്മും അല്ലെങ്കിൽ ബി.എസ് സി (സഹകരണം ആൻഡ് ബാങ്കിങ്). പ്രായപരിധി 18-40 വയസ്സ്.
- ഡേറ്റ എൻട്രി ഓപറേറ്റർ: ഒഴിവുകൾ 4. യോഗ്യത: അംഗീകൃത ബിരുദവും ഡേറ്റ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റുകളും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40 വയസ്സ്.
- ടൈപ്പിസ്റ്റ്: ഒഴിവ് 1. യോഗ്യത: എസ്.എസ്.എൽ.സിയും കെ.ജി.ടി.ഇ ഇംഗ്ലീഷ്/മലയാളം ടൈപ്പ്റൈറ്റിങ് ലോവറും. പ്രായപരിധി 18-40.
- അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്: ഒഴിവുകൾ 6. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും എച്ച്.ഡി.സി/എച്ച്.ഡി.സിയും ബി.എമ്മും/എച്ച്.ഡി.സി.എം/ജെ.ഡി.സി. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബി.കോം (സഹകരണം) അല്ലെങ്കിൽ ബി.എസ് സി/എം.എസ് സി (സഹകരണം & ബാങ്കിങ്). പ്രായപരിധി 18-40.
- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഒഴിവുകൾ 4. യോഗ്യത: എം.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇ.സി), മൂന്നുവർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം. പ്രായപരിധി 18-40.
- സെക്രട്ടറി: ഒഴിവുകൾ നാല്. യോഗ്യത: ബിരുദവും എച്ച്.ഡി.സിയും ബി.എമ്മും അക്കൗണ്ടന്റായി ഏഴു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബി.എസ് സി (സഹകരണം ആൻഡ് ബാങ്കിങ്) അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ബി.കോം (സഹകരണം), ഏഴു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ എം.ബി.എ/എം.കോം (ഫിനാൻസ്)/സി.എ. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 18-40 വയസ്സ്.
എസ്.സി/എസ്.ടി/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്/വിമുക്ത ഭടന്മാർ/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്കും വിധവകൾക്കും നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും https://keralacseb.kerala.gov.in/ സന്ദർശിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

