കേന്ദ്ര സർവിസിൽ 1340 ജൂനിയർ എൻജിനീയർ ഒഴിവുകൾ
text_fieldsകേന്ദ്രസർവിസിൽ ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) തസ്തികയിലേക്കുള്ള നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികയാണിത്. ശമ്പളനിരക്ക് 35,400-1,12,400 രൂപ. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https//ssc.gov.inൽ ലഭിക്കും.
വിവിധ സ്ഥാപനങ്ങളിലായി 1340 ഒഴിവുകളാണുള്ളത്. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, സെൻട്രൽ വാട്ടർ കമീഷൻ, സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ്, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, മിലിറ്ററി എൻജിനീയറിങ് സർവിസസ്, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ അടക്കമുള്ള സ്ഥാപനങ്ങളിലേക്കാണ് നിയമനം.
യോഗ്യത:
ബന്ധപ്പെട്ട ബ്രാഞ്ചിൽ അംഗീകൃത എൻജിനീയറിങ് ബിരുദം. അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. ചില വകുപ്പ്/സ്ഥാപനങ്ങളിലേക്ക് നിർദിഷ്ട മേഖലകളിലുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. (ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ പുരുഷന്മാർക്ക് മാത്രമാണ് അവസരം). പ്രായപരിധി 1.1.2026 മുതൽ 30/32 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ ഫീസ്-100 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്കും ഫീസില്ല. നിർദേശാനുസൃതം ഓൺലൈനിൽ ജൂലൈ 21 വരെ അപേക്ഷിക്കാം.
സെലക്ഷൻ:
2025 ഒക്ടോബർ 27-31 വരെ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ പേപ്പർ ഒന്ന്, 2026 ജനുവരി-ഫെബ്രുവരിയിൽ നടത്തുന്ന പേപ്പർ രണ്ട് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാഘടനയും സിലബസും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.