ഇന്ത്യന്‍ ആര്‍മിയില്‍ അവസരം
text_fields
ഒൗറംഗബാദിലാണ് റിക്രൂട്ട്മെന്‍റ് റാലി •കായിക താരങ്ങള്‍ക്ക് മുന്‍ഗണന
ഇന്ത്യന്‍ ആര്‍മിയില്‍ പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ക്ക് അവസരം. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ക്ളര്‍ക്/ എസ്.കെ.ടി, സോള്‍ജ്യര്‍ ട്രേഡ്സ്മാന്‍ തസ്തികകളില്‍ ജൂലൈ 21 മുതല്‍ ആഗസ്റ്റ് 8 വരെ റിക്രൂട്ട്മെന്‍റ് റാലി നടക്കും. ഒൗറംഗബാദില്‍ വെച്ചാണ് റിക്രൂട്ട്മെന്‍റ് നടക്കുക.
പ്രായപരിധി: എല്ലാ തസ്തികകള്‍ക്കും 17നും 21നും ഇടയില്‍.
യോഗ്യത: എസ്.എസ്.എല്‍.സി/ 45 ശതമാനം മാര്‍ക്കോടെ പത്താം തരം വിജയം.
ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ എല്ലാ വിഷയത്തിനും 35 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിരിക്കണം.
ടെക്നിക്കല്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ളീഷ് വിഷയങ്ങള്‍ പഠിച്ച് പ്ളസ് ടു പാസായിരിക്കണം. ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു പാസായവര്‍ക്ക് ക്ളര്‍ക് പോസ്റ്റിലേക്ക് അപേക്ഷിക്കാം. ട്രേഡ്സ് മാന്‍ തസ്തികയില്‍ പത്താം തരം പാസായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം: സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനിലും, ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും 5 cm x 4 cm വലുപ്പത്തിലുള്ള 14 ഫോട്ടോ സഹിതം റിക്രൂട്ട്മെന്‍റ് റാലിയില്‍ ഹാജരാകാം.
ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ സ്പോര്‍ട്സ് മത്സരങ്ങളില്‍ ഒന്നോ രണ്ടോ സ്ഥാനം നേടിയവര്‍ക്കും എന്‍.സി.സി സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കും മുന്‍ഗണന.
ശാരീരിക ക്ഷമത: ജനറല്‍ ഡ്യൂട്ടി പുരുഷന്മാര്‍ 168 സെ.മി, തൂക്കം 50, നെഞ്ചളവ് 77-82. സോള്‍ജ്യര്‍ ടെക്നിക്കല്‍ നീളം 167 സെ.മി, തൂക്കം 50, നെഞ്ചളവ് 76-81. സോള്‍ജ്യര്‍ ക്ളര്‍ക് 162, തൂക്കം 50, നെഞ്ചളവ് 77-82. ട്രേഡ്സ്മാന്‍ നീളം168, തൂക്കം 48, നെഞ്ചളവ് 76-81.
വിവരങ്ങള്‍ക്ക് joinindiana rmy.nic.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.