ഐ.ബി.പി.എസ് ക്ളര്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാം
text_fieldsയോഗ്യത: ബിരുദം •അവസാന തീയതി: സെപ്റ്റംബര്‍ ഒന്ന്
രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ ക്ളറിക്കല്‍ തസ്തികകളില്‍ നിയമനത്തിനുള്ള പൊതു എഴുത്തുപരീക്ഷക്ക് (സി.ഡബ്ള്യു.ഇ ക്ളര്‍ക്ക്സ് -V) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) അപേക്ഷ ക്ഷണിച്ചു.
ഐ.ബി.പി.എസ് വഴി നിയമനം നടത്തുന്ന ബാങ്കുകളില്‍ ക്ളര്‍ക്ക്/തത്തുല്യ തസ്തികയില്‍ നിയമനം നേടുന്നതിന് ഈ പരീക്ഷ വിജയിക്കണം.
ഐ.ബി.പി.എസ് പരീക്ഷ വഴി നിയമനം നടത്തുന്ന ബാങ്കുകള്‍: അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, പഞ്ചാബ് നാഷനല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂകോ ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, മറ്റേതെങ്കിലും ബാങ്ക് അല്ളെങ്കില്‍ ധനകാര്യസ്ഥാപനം.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. 20നും 28നും മധ്യേ പ്രായമുള്ളവരാകണം അപേക്ഷകര്‍. (1987 ആഗസ്റ്റ് രണ്ടിനും 1995 ആഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവര്‍). പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. തെരഞ്ഞെടുപ്പ്:ഐ.ബി.പി.എസ് ഓണ്‍ലൈനായി നടത്തുന്ന പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക തെരഞ്ഞെടുപ്പ്. പ്രിലിമിനറി, മെയിന്‍ എന്നീ ഘട്ടങ്ങളായാണ് പൊതുപരീക്ഷ. രണ്ടിലും യോഗ്യത നേടുന്നവരെ ബാങ്കുകള്‍ അഭിമുഖപരീക്ഷക്ക് വിളിക്കും.
എഴുത്തുപരീക്ഷയിലെയും അഭിമുഖപരീക്ഷയിലെയും മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.
അപേക്ഷിക്കേണ്ട വിധം: www.ibps.in ല്‍ ആഗസ്റ്റ് 11 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ ഒന്ന് ആണ് അവസാന തീയതി. ഡിസംബര്‍ അഞ്ച്, ആറ്, 12, 13 തീയതികളിലായിരിക്കും ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ നടക്കുക. ഡിസംബറില്‍തന്നെ പ്രിലിമിനറി ഫലം വരും. മെയിന്‍ പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റും ഡിസംബറില്‍ ലഭ്യമാകും. ജനുവരി രണ്ടിനും മൂന്നിനുമായിരിക്കും പ്രിലിമിനറി പരീക്ഷ. മെയിന്‍ പരീക്ഷയുടെ ഫലം ജനുവരിയില്‍ പുറത്തുവരും. ഫെബ്രുവരിയിലായിരിക്കും അഭിമുഖം.
ജനറല്‍ വിഭാഗത്തിന് 600 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും 100 രൂപയുമാണ് ഫീസ്. ഫീസ് ഓണ്‍ലൈനായി അടക്കാം. ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലാണ് സംസ്ഥാനത്തെ പരീക്ഷകേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ibps.in കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.