കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷക്ക് അപേക്ഷിക്കാം
text_fieldsഅവസാന തീയതി ജൂലൈ 13
ന്യൂഡല്‍ഹി: പ്ളസ് ടു യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് സുവര്‍ണാവസരം. വിവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനത്തിനുള്ള കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ അപേക്ഷ ക്ഷണിച്ചു. പോസ്റ്റല്‍ അസിസ്റ്റന്‍റ്/ സോര്‍ട്ടിങ് അസിസ്റ്റന്‍റ്, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് തസ്തികകളിലായിരിക്കും നിയമനം. കേന്ദ്രസര്‍ക്കാറിലെ ഗ്രൂപ് സി തസ്തികകളാണ് ഇവ.
ഒഴിവുകള്‍
പോസ്റ്റല്‍ അസിസ്റ്റന്‍റ്/ സോര്‍ട്ടിങ് അസിസ്റ്റന്‍റ് -3523
ഡാറ്റ എന്‍ട്രി ഓപറേറ്റര്‍-2049
ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്-1006
വിദ്യാഭ്യാസയോഗ്യത:
പ്ളസ് ടു അല്ളെങ്കില്‍, തത്തുല്യം.
പ്രായപരിധി:
18-27 (2015 ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും). അപേക്ഷകര്‍ 02-08-1988നും 01-08-1997നും ഇടയില്‍ ജനിച്ചവരാകണം. ഒ.ബി.സി വിഭാഗത്തിന് പ്രായപരിധിയില്‍ മൂന്നു വര്‍ഷത്തെ ഇളവ് ലഭിക്കും. എസ്.സി, എസ്.ടി, വികലാംഗ, വിമുക്തഭടന്മാര്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവുണ്ട്.
അപേക്ഷാ രീതി:
ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷക്ക് രണ്ടു ഭാഗങ്ങളാണുള്ളത്. ssconline.nic.in അല്ളെങ്കില്‍, ssconline2.gov.in എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കാം. പാര്‍ട്ട് ഒന്ന് രജിസ്ട്രേഷന്‍ 11-07-2015 വൈകുന്നേരം അഞ്ചിനുമുമ്പായി നടത്തണം.
ഒന്നാംഘട്ട രജിസ്ട്രേഷന്‍ കഴിഞ്ഞതിനുശേഷം ലഭിക്കുന്ന എസ്.ബി.ഐ ചലാന്‍ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ്/ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചോ ഫീസ് അടക്കാം. ഇതിനുശേഷം രണ്ടാംഘട്ട രജിസ്ട്രേഷന്‍ നടത്തണം. രണ്ടാംഘട്ട ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂലൈ 13.
ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ www.ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളില്‍നിന്ന് അപേക്ഷയുടെയും മറ്റു ഫോറങ്ങളുടെയും മാതൃക ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണം. പൂരിപ്പിച്ച അപേക്ഷ Regional Director (KKR), Staff Selection Commission, Ist Floor, E wing, Kendriya sadan, Koramangala, Bangalore, Karnataka-560034 വിലാസത്തില്‍ അയക്കണം. അവസാനതീയതി ജൂലൈ 13.
ഫീസ്
അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍ക്കും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ശാരീരികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഫീസില്ല. ഓഫ്ലൈനായി അപേക്ഷിക്കുന്നവര്‍ സെന്‍ട്രല്‍ റിക്രൂട്ട്മെന്‍റ് ഫീസ് സ്റ്റാമ്പായി അടക്കണം. സെന്‍ട്രല്‍ റിക്രൂട്ട്മെന്‍റ് ഫീസ് സ്റ്റാമ്പ് പ്രധാന ഹെഡ് പോസ്റ്റ് ഓഫിസുകളില്‍ ലഭിക്കും.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാ നടക്കും. പരീക്ഷ നവംബര്‍ ഒന്ന്, 15, 22 തീയതികളില്‍ നടക്കും. വിവരങ്ങള്‍ക്ക് www.ssc.nic.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.