ഇ.എസ്.ഐ കോര്‍പറേഷനില്‍ 450 മെഡിക്കല്‍ ഓഫിസര്‍
text_fieldsകേരളത്തില്‍ 102 ഒഴിവ് •അപേക്ഷ ഓണ്‍ലൈന്‍ വഴി
ഇ.എസ്.ഐ കോര്‍പറേഷന് കീഴിലുള്ള ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍ (ഐ.എം.ഒ) ഗ്രേഡ്-2 (അലോപ്പതിക്) തസ്തികയില്‍ വിവിധ സംസ്ഥാനങ്ങളിലായി 450 ഒഴിവുണ്ട്. കേരളത്തില്‍ 102 ഒഴിവാണുള്ളത്. ജനറല്‍ (39), എസ്.സി (23), എസ്.ടി (12), ഒ.ബി.സി (28) എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത: 1956ലെ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരമുള്ള അംഗീകൃത മെഡിക്കല്‍ യോഗ്യത. നിര്‍ബന്ധിത ഇന്‍േറണ്‍ഷിപ് പൂര്‍ത്തിയാക്കിയിരിക്കണം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
പ്രായപരിധി: 2015 നവംബര്‍ 10 അടിസ്ഥാനമാക്കി, വയസ്സ് 30 കവിയരുത്.
ശമ്പളം: 15600-39100+ 5400 ഗ്രേഡ് പേ.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. രണ്ട് പേപ്പറിലായാണ് എഴുത്തുപരീക്ഷ.
200 മാര്‍ക്കിന്‍െറ മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങളും 100 മാര്‍ക്കിന്‍െറ വിവരണാത്മക ചോദ്യങ്ങളുമാണ്. പേപ്പര്‍ രണ്ട് ഓരോ സംസ്ഥാനങ്ങളുടെയും ഒൗദ്യോഗിക ഭാഷയിലായിരിക്കും. രണ്ടു പരീക്ഷകളിലും യോഗ്യത നേടുന്നവരെ അഭിമുഖത്തിന് വിളിക്കും.
അപേക്ഷാ ഫീസ്: 300 രൂപ. എസ്.സി/എസ്.ടി/ ഭിന്നശേഷിക്കാര്‍/സ്ത്രീകള്‍/എക്സ് സര്‍വിസ്മെന്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.esic.nic.in വെബ്സൈറ്റില്‍ Recruitment ലിങ്ക് വഴി അപേക്ഷിക്കാം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ടാവും. അവസാന തീയതി നവംബര്‍ 10.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.