Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഓറിയന്റൽ ഇൻഷുറൻസിൽ 500...

ഓറിയന്റൽ ഇൻഷുറൻസിൽ 500 അസിസ്റ്റന്റ് ഒഴിവുകൾ

text_fields
bookmark_border
ഓറിയന്റൽ ഇൻഷുറൻസിൽ 500 അസിസ്റ്റന്റ് ഒഴിവുകൾ
cancel

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ക്ലാസ് 3 ക്ലറിക്കൽ കേഡറിൽ അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നു. വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി കമ്പനിയുടെ ബ്രാഞ്ചുകളിൽ മൊത്തം 500 ഒഴിവുകളുണ്ട്. കേരളത്തിൽ 37 പേർക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.orientalinsurence.org.inൽ ലഭിക്കും.

യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം/തത്തുല്യം. പ്രാദേശികഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിവുള്ളവരാകണം. പ്രായപരിധി 31.07.2025ന് 21 വയസ്സ് തികയണം. 30 വയസ്സ് കവിയരുത്. നിയമാനുസൃത വയസ്സിളവുണ്ട്. തെരഞ്ഞെടുപ്പ് സംസ്ഥാനതലത്തിലായതിനാൽ ഏതെങ്കിലുമൊരു സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിലേക്ക് മാത്രം അപേക്ഷിച്ചാൽ മതി.

അപേക്ഷാഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപ മതി. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം.

സെലക്ഷൻ: ഓൺലൈൻ ടെസ്റ്റ് (പ്രിലിമിനറിയും മെയിനും), പ്രാദേശിക ഭാഷ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

പ്രിലിമിനറിയി​ൽ യോഗ്യത നേടുന്നവരെ മെയിൻ പരീക്ഷക്ക് ക്ഷണിക്കും. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കോട്ടയം നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. സംസ്ഥാനതലfത്തിൽ മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. 22,405-66,265 രൂപയാണ് ശമ്പളനിരക്ക്. പ്രതിമാസം ഏകദേശം 40000 രൂപയാണ് ശമ്പളം. (പരിഷ്‍കരണത്തിന് മുമ്പുള്ള ശമ്പളനിരക്കാണിത്). കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesOriental InsuranceLatest Newslatest news
News Summary - 500 Assistant Vacancies at Oriental Insurance
Next Story