ബിരുദം നേടിയത് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് പിന്നെ ഡോക്ടറേറ്റും, എന്നിട്ടും ജോലി ലഭിക്കാതെ വന്നതോടെ സിങ്കപ്പൂരിൽ ഡെലിവറി ഡ്രൈവറായി ജോലി നോക്കി യുവാവ്
text_fieldsതൊഴിൽ രംഗത്തെ കടുത്ത മത്സരം സൃഷ്ടിക്കുന്ന കഷ്ടതകളുടെ പുതിയൊരു വാർത്ത കൂടി പുറത്തു വരികയാണിപ്പോൾ. ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി ബിരുദധാരിയായ യുവാവ് ജോലി ഒന്നും ലഭിക്കാതെ വന്നതോടെ ഡെലിവറി ബോയ് ആയി ജോലിക്ക് കയറുകയായിരുന്നു. റിപ്പോർട്ട് പ്രകാരം 39 കാരനായ ഡിങ് യുവാൻഷാവോ ആണ് ആണ് തന്‍റെ ജോലി നഷ്ടപ്പെട്ട ശേഷം മറ്റൊരു ജോലി കണ്ടെത്താൻ കഴിയാതെ വന്നതോടെ ഡെലിവറി ജോലിക്ക് കയറിയത്.
പ്രമുഖ യുനിവേഴ്സ്റ്റികളിൽ നിന്നുൾപ്പെടെ ഒന്നിലധികം ബിരുദങ്ങളുള്ള ആളാണ് ചൈനയിൽ നിന്നുള്ള ഡിങ്. ബ്രിട്ടന്‍റെ അഭിമാനമായ ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബയോ ഡൈവേഴ്സ്റ്റിയിലും പെക്കിങ് യുനിവേഴ്സിറ്റിയിൽ നിന്നും എനർജി എൻജിനീയറിങിലും ബിരുദാനന്തര ബിരുദവും, സിങ്കപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ബയോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് ഇദ്ദേഹം.
ഇത്രയുമധികം യോഗ്യതകൾ ഉണ്ടായിട്ടും അനുയോജ്യമായൊരു തൊഴിൽ ഡിങിന് ലഭിച്ചില്ല. റിപ്പോർട്ട് പ്രകാരം സിങ്കപ്പൂർ നാഷണൽ യൂനിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ചറായും വർക്ക് ചെയ്തിട്ടുണ്ട്. മാർച്ചിൽ ഇതിന്‍റെ കരാർ കാലാവധി കഴിയുകയും പുതിയ ജോലി കണ്ടെത്താൻ കഴിയാതെ വരികയും ചെയ്തതോടെയാണ് ഫുഡ് ഡെലിവറിയിലേക്ക് തിരിയേണ്ടി വന്നത്.
ഓക്സ്ഫോഡ് ബിരുദ ധാരിയായ ഇദ്ദേഹം തന്‍റെ ജോലിക്കു വേണ്ടി നിരവധി കമ്പനികളിൽ അപേക്ഷിക്കുകയും 10 അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നെങ്കിലും ജോലി കണ്ടെത്താനായില്ല. ദിവസവും 10 മണിക്കൂർ പണി ചെയ്തു കൊണ്ട് ആഴ്ചയിൽ 40,000 രൂപക്ക് മുകളിലാണ് ഇദ്ദേഹം സമ്പാദിക്കുന്നത്. "നമ്മൾ കഠിനാധ്വാനം ചെയ്താൽ മാന്യമായി ജീവിക്കാനുള്ളത് സന്ദാദിക്കാൻ കഴിയും. ഇതൊരു മോശം ജോലിയല്ല." ഡിങ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.