വിമാനത്താവള അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടിവ്; 976 ഒഴിവുകൾ
text_fieldsകേന്ദ്ര പൊതുമേഖല സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) പരസ്യനമ്പർ 09/2025/സി.എച്ച്.ക്യു പ്രകാരം ജൂനിയർ എക്സിക്യൂട്ടിവ്സ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളനിരക്ക് 40,000-1,40,000 രൂപ. ക്ഷാമബത്ത (അടിസ്ഥാന ശമ്പളത്തിൽ 35 ശതമാനം) വീട്ടുവാടക ബത്ത, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ചികിത്സ സഹായം മുതലായ ആനുകൂല്യങ്ങളുമുണ്ട്. ഏകദേശം 13 ലക്ഷം രൂപ വാർഷിക ശമ്പളമായി ലഭിക്കും.
ഒഴിവുകൾ: ആകെ 976 (ആർക്കിടെക്ചർ-11, എൻജിനീയറിങ്-സിവിൽ-199, ഇലക്ട്രിക്കൽ-208, ഇലക്ട്രോണിക്സ് -52, ഇൻഫർമേഷൻ ടെക്നോളജി-31). സംവരണം പാലിച്ചായിരിക്കും നിയമനം.
യോഗ്യത: ബി.ആർക് (ആർക്കിടെക്ചർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം) ബി.ഇ/ബി.ടെക് (സിവിൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/സി.എസ്/ഐ.ടി) എം.സി.എ. ബന്ധപ്പെട്ട വിഷയത്തിൽ പ്രാബല്യത്തിലുള്ള (2023/2024/2025) ഗേറ്റ് സ്കോർ ഉണ്ടായിരിക്കണം. അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും.
പ്രായപരിധി: 27.09.2025ന് 27 വയസ്സ്. പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://www.aai.aero/en/careersൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനിൽ ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം.
സെലക്ഷൻ: ബന്ധപ്പെട്ട ടെസ്റ്റ്പേപ്പർ/വിഷയത്തിൽ പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഗേറ്റ് സ്കോർ ഒരേപോലെ വന്നാൽ, ഉയർന്ന പ്രായം, ബിരുദ പരീക്ഷക്ക് ലഭിച്ച ഉയർന്ന മാർക്ക് എന്നിവ പരിഗണിച്ചാണ് മെറിറ്റ് നിശ്ചയിക്കുക. വിശദമായ സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.