ഇ.പി.എഫ്.ഒയിൽ അക്കൗണ്ട്സ് ഓഫിസർ, അസി. പി.എഫ് കമീഷണർ ഒഴിവുകൾ
text_fieldsകേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇ.പി.എഫ്.ഒ) നേരിട്ടുള്ള നിയമനത്തിന് യു.പി.എസ്.സി താഴെപറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഈ റിക്രൂട്ട്മെന്റ് സംബന്ധിച്ച പ്രത്യേക വിജ്ഞാപനം (പരസ്യ നമ്പർ 52/2025) https://upsconline.nic.inൽ ലഭ്യമാണ്.
●എൻഫോഴ്സ്മെന്റ് ഓഫിസർ/അക്കൗണ്ട്സ് ഓഫിസർ: ഒഴിവുകൾ 156 (ജനറൽ -78, ഒ.ബി.സി നോൺക്രീമിലെയർ -42, എസ്.സി -23, എസ്.ടി -12, ഭിന്നശേഷി -9). ഗ്രൂപ് ‘ബി’ (പേ മെട്രിക്സ് ലെവൽ -8) നോൺ മിനിസ്റ്റീരിയൽ വിഭാഗത്തിൽപെടുന്ന തസ്തികയിൽ സ്ഥിരം നിയമനമാണ് നടത്തുക.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. പ്രായപരിധി 30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
●അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമീഷണർ: ഒഴിവുകൾ -76 (ജനറൽ -32, ഇ.ഡബ്ല്യു.എസ് -7, ഒ.ബി.സി -28, എസ്.സി -7, ഭിന്നശേഷി -3). ഗ്രൂപ് ‘എ’ നോൺ മിനിസ്റ്റീരിയൽ (പേ മെട്രിക്സ് ലെവൽ -10) വിഭാഗത്തിൽപെടുന്ന തസ്തികയിൽ സ്ഥിരം നിയമനമാണ് നടത്തുന്നത്.
യോഗ്യത: അംഗീകൃത ബിരുദം; കമ്പനി ലോ/ലേബർ ലോസ്/പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ അഭികാമ്യം. പ്രായപരിധി 35 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
ഇ.പി.എഫ്.ഒ ഹെഡ് ക്വാർട്ടേഴ്സ് ന്യൂഡൽഹിയാണെങ്കിലും നിയമനം ലഭിക്കുന്ന ഓഫിസർമാർ ഇന്ത്യയിലെവിടെയും ജോലിചെയ്യാൻ ബാധ്യസ്ഥമാണ്.
പേന, പേപ്പർ അധിഷ്ഠിത കമ്പയിൻഡ് റിക്രൂട്ട്മെന്റ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്.അപേക്ഷാഫീസ് ഒരു തസ്തികക്ക് 25 രൂപ, രണ്ട് തസ്തികയും കൂടി 50 രൂപ. ഓൺലൈനിൽ ആഗസ്റ്റ് 18 വരെ അപേക്ഷിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.