വനിതകൾക്ക് എ.ഐ പ്രോഗ്രാമിങ്: അസിസ്റ്റന്റ് ട്രേഡിൽ പ്രവേശനം
text_fieldsകേന്ദ്ര സർക്കാറിനുകീഴിൽ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള വനിത നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പുതിയതായി ഏർപ്പെടുത്തിയ ഏകവർഷ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ പ്രവേശനത്തിന് ഓൺലൈനിൽ ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം. ട്യൂഷൻ ഫീസില്ല. വനിതകൾക്കാണ് അവസരം. പ്രവേശന വിജ്ഞാപനം, ഓൺലൈൻ അപേക്ഷാ ഫോറം എന്നിവ https://nstiwtrivandrum.dgt.gov.inൽ ലഭിക്കും.
നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങിന്റെ (എൻ.സി.വി.ഇ.ടി) ആഭിമുഖ്യത്തിലാണ് കോഴ്സ് നടത്തുന്നത്. പ്രവേശന യോഗ്യത: എസ്.എസ്.എൽ.സി/പത്താംക്ലാസ് പാസായിരിക്കണം. പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് മുൻഗണന. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമുള്ളപക്ഷം ചുരുങ്ങിയ ഫീസ് നിരക്കിൽ ഹോസ്റ്റൽ സൗകര്യം പ്രയോജനപ്പെടുത്താം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള ഹോസ്റ്റൽ താമസക്കാർ മൊത്തം 1,650 രൂപയും ഹോസ്റ്റൽ ഉപയോഗിക്കാത്തവർ 275 രൂപയും ഫീസ് നൽകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.