എൽഎൽ.ബിക്ക് അപേക്ഷിക്കാം
text_fieldsപെരിന്തൽമണ്ണ: ഐ.എം.ടി ലോ കോളജിൽ പഞ്ചവത്സര എൽഎൽ.ബി (ഓണേഴ്സ്), ത്രിവത്സര എൽഎൽ.ബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 2025-2026 വർഷത്തിൽ രണ്ടാം വർഷ ക്ലാസുകളിൽ ഒഴിവുള്ള മെറിറ്റ്/മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഇടക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും ലോ കോളജുകളിൽ പഠിക്കുന്നവർക്ക് കോളജ് മാറ്റത്തിനും നവംബർ 21ന് മൂന്നു വരെ അപേക്ഷിക്കാം.
അപേക്ഷാഫോറം കോളജ് ഓഫിസിൽ ലഭിക്കും. പുനഃപ്രവേശനത്തിന് ശിപാർശ ചെയ്യപ്പെടുന്നവരും കോളജ് മാറ്റത്തിന് അപേക്ഷിക്കുന്നവരും സർവകലാശാലയിൽ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയശേഷം കോളജിൽ പ്രവേശനം നേടണം. കോളജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ നിലവിൽ പഠിക്കുന്ന കോളജിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8921595757. ഇ-മെയിൽ: imtlawcollege@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

