എൻജിനീയറിങ് ബിരുദക്കാർക്കും ഡിപ്ലോമക്കാർക്കും അപ്രൻറീസ് ട്രെയിനികളാവാം
text_fieldsസംസ്ഥാനത്തെ വിവിധ സർക്കാർ /പൊതുമേഖല /സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രൻറീസുകളെ തെരഞ്ഞെടുക്കുന്നു. 800 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാറിന് കീഴിൽ ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഒാഫ് അപ്രൻറീസ്ഷിപ് ട്രെയിനിങ്ങും സംസ്ഥാന സാേങ്കതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കളമശ്ശേരിയിലെ സൂപ്പർവൈസറി െഡവലപ്മെൻറ് സെൻററും സംയുക്തമായി കേന്ദ്രീകൃത വാക്-ഇൻ ഇൻറർവ്യൂകൾ നടത്തിയാണ് തെരഞ്ഞെടുപ്പ്.
എൻജിനീയറിങ്/ ടെക്നോളജിയിൽ ബി.ടെക്/ ബി.ഇ/ പോളിടെക്നിക് ഡിപ്ലോമ നേടി മൂന്നു വർഷം കഴിയാത്തവർക്കും അപ്രൻറീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കും സൂപ്പർവൈസറി െഡവലപ്മെൻറ് സെൻററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇൻറർവ്യൂവിൽ പെങ്കടുക്കാം. (നേരത്തേ രജിസ്റ്റർ ചെയ്തിട്ടുള്ളവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല). അപേക്ഷ ഫോറവും രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളും www.sdcentre.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്യുന്നതിന് നേരിട്ട് ഹാജരാകേണ്ടതില്ല. അപേക്ഷ തപാലിൽ അയക്കാം. അല്ലെങ്കിൽ അപേക്ഷകൾ ശേഖരിച്ച് സൂപ്പർവൈസറി െഡവലപ്മെൻറ് സെൻററിൽ (SD) എത്തിക്കുന്ന പക്ഷം രജിസ്റ്റർ ചെയ്ത് കാർഡുകൾ കൊടുത്തയക്കുന്നതാണ്.
ഇൻറർവ്യൂ നടക്കുന്ന ദിവസം രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. എസ്.ഡി സെൻറർ നൽകുന്ന രജിസ്ട്രേഷൻ കാർഡോ ഇ-മെയിൽ പ്രിേൻറാ ഇൻറർവ്യൂവിന് ഹാജരാകുേമ്പാൾ നിർബന്ധമായും കൈവശം കരുതണം. ബോർഡ് ഒാഫ് അപ്രൻറീസ് ട്രെയിനിങ്ങിെൻറ www.mhrdnats.gov.in എന്ന വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അതിെൻറ പ്രിൻറൗട്ട് ഹാജരാക്കിയാലും മതി. അപ്രൻറീസ് ട്രെയിനിങ്ങിന് തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങൾ www.sdcentre.org എന്ന വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധീകരിക്കുന്നതാണ്. വേക്കൻസികൾ റിപ്പോർട്ട് ചെയ്ത ബ്രാഞ്ചുകൾക്ക് മാത്രമേ ഇൻറർവ്യൂകൾ ഉണ്ടായിരിക്കുകയുള്ളൂ. ഇൻറർവ്യൂവുമായി ബന്ധെപ്പട്ട വിവരങ്ങൾ ഇതേ വെബ്സൈറ്റിൽ അപ്പപ്പോൾ പ്രസിദ്ധപ്പെടുത്തും. ആയതിനാൽ, www.sdcentre.org എന്ന വെബ് പോർട്ടൽ നിരന്തരം സന്ദർശിക്കേണ്ടതാണ്.
വാക്-ഇൻ ഇൻറർവ്യൂകളുടെ വിവരങ്ങൾ ചുവടെ: സ്ഥലം: ഗവൺമെൻറ് പോളിടെക്നിക് കോളജ്, കളമശ്ശേരി, എറണാകുളം. തീയതി: 21.10.2017 -9am; കാറ്റഗറി/യോഗ്യത: ബി.ഇ/ബി.ടെക് ഡിഗ്രി. ബ്രാഞ്ചുകൾ: മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഒാേട്ടാ മൊബൈൽ, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ്, മറൈൻ എൻജിനീയറിങ്, പ്രിൻറിങ് ടെക്നോളജി, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, പ്രൊഡക്ഷൻ ആർക്കിടെക്ചർ, നേവൽ ആർക്കിടെക്ചർ, പെട്രോ കെമിക്കൽ എൻജിനീയറിങ്.
തീയതി: 28.10.2017 -9am; കാറ്റഗറി/യോഗ്യത- ബിഇ/ബിടെക് ഡിഗ്രി: ബ്രാഞ്ചുകൾ -ഇലക്ട്രിക്കൽ, ഇൻസ്ട്രുമെേൻറഷൻ, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ. സ്ഥലം: ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്കൂൾ ഒാഫ് മാനേജ്മെൻറ്, കൊല്ലം, തീയതി -18.11.2017 -9am. കാറ്റഗറി/യോഗ്യത -ബിഇ/ബിടെക്/ഡിപ്ലോമ (2pm): ബ്രാഞ്ചുകൾ -മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഒാേട്ടാമൊബൈൽ, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ്, മറൈൻ എൻജിനീയറിങ്, പ്രിൻറിങ് ടെക്നോളജി, പെട്രോളിയം എൻജിനീയറിങ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, മെക്കാട്രോണിക്സ്, ആർക്കിടെക്ചർ, നേവൽ ആർക്കിടെക്ചർ, പെട്രോകെമിക്കൽ എൻജിനീയറിങ്. തീയതി: 25-11-2017 9am &2pm. കാറ്റഗറി/യോഗ്യത -ബി.ഇ/ബി.ടെക്/ഡിപ്ലോമ (2pm). ബ്രാഞ്ചുകൾ: ഇലക്ട്രിക്കൽ, ഇൻസ്ട്രുമെേൻറഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്.
അപ്രൻറീസ് ട്രെയിനിങ്ങിനായി തെരഞ്ഞെടുക്കപ്പെടുന്ന ബി.ഇ/ബി.ടെകുക്കാർക്ക് പ്രതിമാസം 4984 രൂപയും ഡിപ്ലോമക്കാർക്ക് 3542 രൂപയുമാണ് കുറഞ്ഞ സ്റ്റൈപ്പൻഡ്. അപ്രൻറീസ് ട്രെയിനിങ്ങിന് ശേഷം കേന്ദ്ര സർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റിനെ ദേശീയതലത്തിൽ തൊഴിൽ പരിചയമായി കണക്കാക്കും. പരിശീലന കാലത്ത് ലഭിക്കുന്ന പ്രാവീണ്യം തൊഴിലിന് പരിഗണിക്കപ്പെടും. വാക്ക്-ഇൻ ഇൻറർവ്യൂവിന് ഹാജരാകുേമ്പാൾ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും (ഒറിജിനൽ) മൂന്ന് പകർപ്പുകളും വിശദമായ ബയോഡാറ്റയുടെ മൂന്ന് കോപ്പികളും കൈവശം കരുതണം. ഇതുസംബന്ധിച്ച വിജ്ഞാപനം /ഒൗദ്യോഗിക അറിയിപ്പ് www.sdcentre.org എന്ന വെബ്സൈറ്റിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.