പ്ലസ്ടു യോഗ്യതയുണ്ടോ? ബി.എസ്.എഫിൽ ഹെഡ് കോൺസ്റ്റബിളാകാം; 1121 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ഹെഡ് കോൺസ്റ്റബിൾ തസ്തികയിലെ 1121 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപറേറ്റർ) -910, ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) -211 എന്നിങ്ങനെയാണ് അവസരം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെട്ട 12-ാം ക്ലാസ് വിജയം. അല്ലെങ്കിൽ പത്താം ക്ലാസും റേഡിയോ ആൻഡ് ടി.വി/ ഇലക്ട്രോണിക്സ് എൻജിനീയറിങ്/ കമ്പ്യൂട്ടർ/ ഇലക്ട്രോണിക്സ്/ ഡേറ്റ എൻട്രി ഓപറേറ്റർ എന്നിവയിലൊന്നിൽ ഐ.ടി.ഐ ട്രേഡ് സർട്ടിഫിക്കറ്റും. അപേക്ഷകർക്ക് നിർദിഷ്ട ശാരീരിക യോഗ്യതകൾ വേണം.
പ്രായം: 18-25. ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചും വർഷത്തെ ഇളവ് ലഭിക്കും. പ്രായപരിധിയിൽ ഇളവ് ലഭിക്കുന്ന മറ്റ് സംവരണ വിഭാഗക്കാരുടെ വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
ശമ്പളം: 25,500 - 81,100 രൂപ
തെരഞ്ഞെടുപ്പ്: ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷക്ക് രണ്ട് ഘട്ടമുണ്ടായിരിക്കും.
അപേക്ഷ: rectt.bsf.gov.in എന്ന വെബ്സൈറ്റിലൂടെ ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾക്കും പട്ടിക വിഭാഗക്കാർക്കും ഫീസില്ല. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.