ബി.എസ്.എഫിൽ ഹെഡ്കോൺസ്റ്റബ്ൾ; റേഡിയോ ഓപറേറ്റർ/മെക്കാനിക് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
text_fieldsകേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സിലേക്ക് ഹെഡ്കോൺസ്റ്റബ്ൾ (റേഡിയോ ഓപറേറ്റർ/റേഡിയോ മെക്കാനിക്) തസ്തികയിൽ നിയമനത്തിന് ഓൺലൈനിൽ സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. പുരുഷന്മാർക്കും വനിതകൾക്കും അവസരമുണ്ട്. ശമ്പളനിരക്ക് 25,500 -81,100 രൂപ. ക്ഷാമബത്ത, റേഷൻ മണി, അലവൻസ്, സ്പെഷൽ കോമ്പൻസേറ്ററി അലവൻസ്, ഡ്രസ് അലവൻസ്, സൗജന്യ താമസസൗകര്യം, യാത്രാബത്ത, പെൻഷൻ മുതലായ ആനുകൂല്യങ്ങളും ലഭിക്കും.
ഒഴിവുകൾ: നേരിട്ടുള്ള നിയമനവും ബി.എസ്.എഫ് ജീവനക്കാർക്കുള്ള നിയമനവും അടക്കം ആകെ 1121 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനത്തിൽ വിമുക്തടന്മാർക്കും ആശ്രിതർക്കുമുള്ള ഒഴിവുകളും ഉൾപ്പെടും. സംവരണമുണ്ടാവും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://reclt.bsf.gov.in, https://bsf.gov.in/recruitment എന്നീ സൈറ്റുകളിൽ.
യോഗ്യത: ഹെഡ് കോൺസ്റ്റബ്ൾ-റേഡിയോ ഓപറേറ്റർ തസ്തികക്കും റേഡിയോ മെക്കാനിക് തസ്തികക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ് ടു/ഹയർസെക്കൻഡറി പരീക്ഷ പാസാകണം.
റെഗുലർ പഠനമായിരിക്കണം.. അല്ലെങ്കിൽ എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായി റേഡിയോ ആൻഡ് ടെലിവിഷൻ/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ്/അസിസ്റ്റന്റ് ഡേറ്റ പ്രിപ്പറേഷൻ ആൻഡ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ/ ഇലക്ട്രീഷ്യൻ/ ഫിറ്റർ/ ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്/ കമ്യൂണിക്കേഷൻ എക്വിപ്മെന്റ് മെയിന്റനൻസ്/ കമ്പ്യൂട്ടർ ഹാർഡ് വെയർ/ നെറ്റ്വർക്ക് ടെക്നീഷ്യൻ/ മെക്കാട്രോണിക്സ്/ ഡേറ്റ എൻട്രി ഓപറേറ്റർ ട്രേഡിൽ രണ്ടു വർഷത്തെ അംഗീകൃത ഐ.ടി.ഐ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പുരുഷന്മാർക്ക് ഉയരം 168 സെ.മീറ്ററും നെഞ്ചളവ് 80-85 സെ.മീറ്ററും ഉണ്ടാകണം. വനിതകൾക്ക് 157 സെ.മീറ്റർ ഉയരം മതിയാകും. മെഡിക്കൽ,ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
പ്രായപരിധി 18-25 വയസ്സ്
അപേക്ഷ/പരീക്ഷഫീസ്: ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് ഓരോ തസ്തികക്ക് 100 രൂപ. വനിതകൾക്കും പട്ടികജാതി/വർഗ വിഭാഗത്തിനും വിമുക്തഭടന്മാർക്കും ബി.എസ്.എഫ് ജീവനക്കാർക്കും മറ്റും ഫീസില്ല. അപേക്ഷ സ്വീകരിക്കുന്നതുൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് ഏജൻസിയുടെ വിലാസം വിജ്ഞാപനത്തിലുണ്ട്. ദക്ഷിണേന്ത്യയിലെ റിക്രൂട്ട്മെന്റ് ഏജൻസിയുടെ മേൽവിലാസം: The Inspector General, CEDCO BSF Bangalore, AFS Yalahanka, Bangalore-560063.
സെലക്ഷൻ: മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ടം ശാരീരിക പരിശോധന, കായികക്ഷമത പരീക്ഷ. രണ്ടാംഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. മൂന്നാംഘട്ടം സർട്ടിഫിക്കറ്റ്/രേഖകളുടെ പരിശോധന, ഡിക്റ്റേഷൻ ആൻഡ് പാരഗ്രാഫ് റീഡിങ് ടെസ്റ്റ് (റേഡിയോ ഓപറേറ്റർ തസ്തികക്ക് മാത്രം), വൈദ്യപരിശോധന എന്നിങ്ങനെ തെരഞ്ഞെടുപ്പ് പ്രക്രിയ ക്രമീകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.