പവർ ഗ്രിഡിൽ ഫീൽഡിൽ കരാർ നിയമനം
text_fieldsപവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫീൽഡ് എൻജിനീയർമാരെയും ഫീൽഡ് സൂപ്പർ വൈസർമാരെയും നിയമിക്കുന്നു. ട്രാൻസ്മിഷൻ/ടെലികമ്യൂണിക്കേഷൻ സിസ്റ്റത്തിൽ മുൻപരിചയമുള്ള പ്രഫഷനലുകൾക്കാണ് അവസരം. തുടക്കത്തിൽ രണ്ടു വർഷത്തേക്കാണ് നിയമനമെങ്കിലും പ്രോജക്ട് തീരുംവരെയോ പരമാവധി അഞ്ചു വർഷം വരെയോ സേവന കാലാവധി നീട്ടിക്കിട്ടാവുന്നതാണ്.
ഒഴിവുകൾ: ഫീൽഡ് എൻജിനീയർ- ഇലക്ട്രിക്കൽ 532 സിവിൽ 198. ഫീൽഡ് സൂപ്പർ വൈസർ: ഇലക്ട്രിക്കൽ 535, സിവിൽ193, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 85. ആകെ 1543 ഒഴിവുകളാണുള്ളത്. കേരളം, തമിഴ്നാട്, കർണാടകത്തിൽ ചില ഭാഗങ്ങൾ, പോണ്ടിച്ചേരി അടങ്ങിയ തെക്കൻ മേഖല രണ്ടിൽ 61 ഒഴിവുകൾ ലഭ്യമാണ്.
യോഗ്യത: ഫീൽഡ് എൻജിനീയർ തസ്തികക്ക് ബന്ധപ്പെട്ട ബ്രാഞ്ചിൽ 55 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം ബി.ഇ, ബി.ടെക്, ബി.എസ്സി എൻജീനിയറിങ് ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ഫീൽഡ് സൂപ്പർ വൈസർ തസ്തികകക്ക് ബന്ധപ്പെട്ട ബ്രാഞ്ചിൽ 55 ശതമാനം മാർക്കിൽ കുറയാതെ ഫുൾടൈം എൻജിനീയറിങ് ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല.
പ്രായപരിധി 17.09.2025ൽ 29 വയസ്സ്. നിയമാനുസൃത വയസ്സിളവുകളുണ്ട്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.powergrid.in/en ൽ ലഭിക്കും. ഓൺലൈനിൽ സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം. അഖിലേന്ത്യ തലത്തിൽ പൊതുപരീക്ഷ നടത്തിയാണ് തെരഞ്ഞെടുപ്പ്. വാർഷിക ശമ്പളം എൻജിനീയർക്ക് 8.9 ലക്ഷം രൂപയും സൂപ്പർ വൈസർക്ക് 6.8 ലക്ഷം രൂപയുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.