ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ്: 615 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
text_fieldsഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിനു (ഡി.എസ്.എസ്.എസ്.ബി) കീഴിൽ വിവിധ വകുപ്പുകളിലായി 615 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റാറ്റിസ്റ്റിക്കൽ ക്ലാർക്ക് 11, അസിസ്റ്റന്റ് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ 78, മേസൺ 58, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ 02, ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്) 06, ടെക്നിക്കൽ സൂപ്പർവൈസർ (റേഡിയോളജി) 09, ബെയ്‌ലിഫ്14, നായിബ് തഹസിൽദാർ 01, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ 09, സീനിയർ ഇൻവെസ്‌റ്റിഗേറ്റർ 07, പ്രോഗ്രാമർ 02, സർവേയർ 19, കൺസർവേഷൻ അസിസ്റ്റന്റ് 01, അസിസ്റ്റന്റ് സൂപ്രണ്ട് 93, സ്റ്റെനോഗ്രാഫർ 01, അസിസ്റ്റന്റ് ലൈബ്രേറിയൻ 01, ജൂനിയർ കംപ്യൂട്ടർ ഓപ്പറേറ്റർ 01 , ചീഫ് അക്കൗണ്ടന്റ് 01, അസിസ്റ്റന്റ് എഡിറ്റർ 01, സബ് എഡിറ്റർ 01, ഹെഡ് ലൈബ്രേറിയൻ 01, കെയർടേക്കർ 114, ഫോറസ്റ്റ് ഗാർഡ് 52, ട്രെയിനർ ഗ്രാജുവേറ്റ് ടീച്ചർ (സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ)32, മ്യൂസിക് ടീച്ചർ 03, ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ / മെക്കാനിക്കൽ)50, ഇൻസ്‌പെക്ടിങ് ഓഫീസർ 16, സീനിയർ ലബോറട്ടറി അസിസ്റ്റന്റ് 03, അക്കൗണ്ടന്റ് 02, അസിസ്റ്റന്റ് സ്റ്റോർ കീപ്പർ 02, വർക്ക് അസിസ്റ്റന്റ് 02, യുഡിസി (അക്കൗണ്ട്സ് / ഓഡിറ്റർ) 08, ടെക്‌നിക്കൽ അസി. (ഹിന്ദി) 01, ഫാർമസിസ്റ്റ് (യുനാനി) 13 എന്നിങ്ങനെയാണ് അവസരം.
യോഗ്യത: ബിരുദം, ബിഎ, ബികോം, ബിഎഡ്, ബിഎസ്‌സി, ബിടെക്/ബിഇ, ഡിപ്ലോമ, ഐടിഐ, 12-ാം ക്ലാസ്, 10-ാം ക്ലാസ്, സിഎ, സിഎസ്, ഐസിഡബ്ല്യുഎ, എംഎ, എംഎസ്‌സി, എംഇ/എംടെക്, എംബിഎ/പിജിഡിഎം, എംസിഎ, പിജി ഡിപ്ലോമ .പ്രായപരിധി : 18 – 37 വയസ്. നി്യമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ഫീസ്: 100 രൂപ. വനിതകൾ, പട്ടികജാതി, പട്ടികവർഗം, ഭിന്നശേഷിക്കാർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്‌റ്റംബർ 16. വെബ്‌സൈറ്റ്: https://dsssb.delhi.gov.in/. വിശദവിജ്ഞാപനം ഇതോ വെബ്സൈറ്റിൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.