സി.യു.ഇ.ടി-യു.ജി ഫലം വന്നു; ഇനി എന്ത്?
text_fieldsരാജ്യത്തെ കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള മുൻനിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യു.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തിയ കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) യു.ജി ഫലം പുറത്തുവന്നുകഴിഞ്ഞു.
പരീക്ഷ എഴുതിയവർക്കെല്ലാം വിഷയാടിസ്ഥാനത്തിലുള്ള അവരുടെ സ്കോറും പെർസന്റയിൽ സ്കോറും വെബ്സൈറ്റിൽനിന്ന് ലഭ്യമാകും. സി.യു.ഇ.ടിക്ക് ശേഷമുള്ള പ്രവേശന നടപടികളെ സംബന്ധിച്ച് പലർക്കും അവ്യക്തതയും ആശയക്കുഴപ്പവും ബാക്കിയാണ്. സി.യു.ഇ.ടി സ്കോർ അടിസ്ഥാനപ്പെടുത്തി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവേശന നടപടികൾ സ്വീകരിക്കുന്നത്.
ഒാരോ സ്ഥാപനങ്ങൾക്കും ഇതിനായി വെവ്വേറെ കൗൺസലിങ് നടപടികളുണ്ട്. ഇതിൽ പെങ്കടുക്കാനായി സി.യു.ഇ.ടി യോഗ്യത നേടിയവർ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിെൻറ പ്രവേശന പോർട്ടലിൽ ഒാപ്ഷൻ രജിസ്റ്റർ ചെയ്യണം.
സ്േകാർ കാർഡ് നിർബന്ധം
പ്രവേശന നടപടികൾക്ക് വേണ്ട പ്രധാന രേഖകളിലൊന്ന് പരീക്ഷാർഥിയുടെ വ്യക്തിഗത വിവരങ്ങളും സി.യു.ഇ.ടി പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ലഭിച്ച സ്കോറും രേഖപ്പെടുത്തി സ്കോർ കാർഡാണ്. വെബ്സൈറ്റിൽനിന്ന് അപേക്ഷ നമ്പർ, പാസ്വേഡ് വിവരങ്ങൾ രേഖപ്പെടുത്തി ലോഗിൻ ചെയ്ത് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം.
ഒാരോ വിഷയത്തിെൻറയും പെർസൻറയിൽ സ്കോറും നോർമലൈസ് ചെയ്ത സ്കോറുമായിരിക്കും സ്കോർ കാർഡിലുണ്ടാവുക. ഒരു വിഷയത്തിൽതന്നെ ഒന്നിലധികം സെഷനുകളിലായി വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് നോർമലൈസ് ചെയ്ത മാർക്ക് നൽകുന്നത്.
പ്രവേശനം നേടുന്ന സർവകലാശാലകൾ തിരഞ്ഞെടുക്കുക
സി.യു.ഇ.ടി സ്കോർ അടിസ്ഥാനപ്പെടുത്തി യു.ജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക https://cuet.nta.nic.in/ എന്ന പോർട്ടലിൽ ലഭ്യമാണ്. കേന്ദ്രസർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, കൽപിത സർവകലാശാലകൾ (ഡീംഡ് ടു ബി യൂനിവേഴ്സിറ്റി), സ്വകാര്യ സർവകലാശാലകൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനെ പട്ടിക തിരിച്ചാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. 49 കേന്ദ്രസർവകലാശാലകളിലെയും 35 സംസ്ഥാന സർവകലാശാലകളിലെയും യു.ജി പ്രോഗ്രാമുകളിലേക്ക് സി.യു.ഇ.ടി സ്കോർ അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം.
126 സ്വകാര്യ സർവകലാശാലകൾ, 24 കൽപിത സർവകലാശാലകൾ എന്നിവയിലേക്കും സി.യു.ഇ.ടി അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം. ഇതിന് പുറമെ അസം സർക്കാറിന് കീഴിലുള്ള ആര്യ വിദ്യാപീഠ് കോളജ് (സ്വയംഭരണ സ്ഥാപനം), ഫൂട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യുട്ട്, ജമ്മു ഗവ. കോളജ് ഫോർ വിമൻ, ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾച്ചറൽ റിസർച്ച് (െഎ.സി.എ.ആർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് എന്നിവക്ക് കീഴിലുള്ള വിവിധ യു.ജി പ്രോഗ്രാമുകളിലേക്കും സി.യു.ഇ.ടി വഴിയാണ് പ്രവേശനം.
ഡൽഹി സർവകലാശാല, ജെ.എൻ.യു, ജാമിഅ മില്ലിയ്യ ഇസ്ലാമിയ, അലീഗഢ് മുസ്ലിം സർവകലാശാല തുടങ്ങിയ കേന്ദ്ര സർവകലാശാലകളിലെ യു.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സി.യു.ഇ.ടി വഴിയാണ്.
കൗൺസലിങ് നടപടികൾ സർവകലാശാല പോർട്ടൽ വഴി
പ്രവേശനം ആഗ്രഹിക്കുന്ന സർവകലാശാലകളുടെ പ്രവേശന പോർട്ടൽ വഴിയാണ് വിദ്യാർഥികൾ കൗൺസലിങ് നടപടികളിൽ പങ്കാളികളാകേണ്ടത്. പോർട്ടൽ വഴി ഒാരോ പ്രോഗ്രാമിലേക്കുമുള്ള യോഗ്യതാ മാനദണ്ഡം വ്യക്തമാകും. ഒാരോ പ്രോഗ്രാമിലേക്കും ബന്ധപ്പെട്ട സർവകലാശാല/ സ്ഥാപനം നിശ്ചയിക്കുന്ന കട്ട് ഒാഫ് മാർക്കും പ്രത്യേകം പ്രസിദ്ധീകരിക്കും.
ഇൗ കട്ട് ഒാഫ് മാർക്ക് സി.യു.ഇ.ടിയിൽ നേടിയുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ടാകും. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷാ സമർപ്പണം പൂർത്തിയാക്കുക. ഒാരോ സർവകലാശാലക്കും പ്രവേശന മാനദണ്ഡങ്ങളിലും വ്യത്യാസമുണ്ടാകും.
ഒാൺലൈൻ കൗൺസലിങ്
കൗൺസലിങ് നടപടികളിൽ പരീക്ഷ നടത്തിയ എൻ.ടി.എക്ക് ഒരു പങ്കാളിത്തവും ഉണ്ടാകില്ല. ഒാരോ സർവകലാശാലകളും വെവ്വേറെയാണ് കൗൺസലിങ് നടപടികൾ നടത്തുന്നത്. അതിനാൽ, പ്രവേശനം ആഗ്രഹിക്കുന്ന സർവകലാശാലയുടെ വെബ്സൈറ്റ് പരിശോധിച്ചാണ് ഇതിൽ പങ്കാളികളാകേണ്ടത്.
താൽപര്യമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കുന്ന ചോയ്സ് ഫില്ലിങ്, ചോയ്സ് ലോക്കിങ്, ആവശ്യമായ രേഖകളുടെ സമർപ്പണം, അലോട്ട്മെൻറ് പ്രസിദ്ധീകരിക്കൽ, സീറ്റ് ഉറപ്പാക്കൽ, ഫീസടക്കൽ എന്നിവ അടങ്ങിയതാണ് ഒാൺലൈനായുള്ള കൗൺസലിങ് ഘട്ടം. സ്ഥാപനാടിസ്ഥാനത്തിൽ ഇൗ നടപടിക്രമങ്ങളിൽ നേരിയ വ്യത്യാസമുണ്ടാകാം.
ഇതിനു ശേഷം വിദ്യാർഥികളുടെ പ്ലസ് ടു സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള യോഗ്യത രേഖകൾ, സംവരണമുണ്ടെങ്കിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ, സ്ഥാപനം ആവശ്യപ്പെടുന്ന മറ്റു രേഖകൾ എന്നിവയും ലഭ്യമാക്കണം. സർവകലാശാല നിശ്ചയിച്ച യോഗ്യതകൾ പൂർണമാണെങ്കിൽ മെറിറ്റടിസ്ഥാനത്തിൽ സീറ്റ് ലഭിക്കും. കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (സി.എസ്.എ.എസ്) സംവിധാനത്തിന് കീഴിലാണ് ഡൽഹി സർവകലാശാല പോലുള്ള സ്ഥാപനങ്ങൾ അവക്ക് കീഴിലുള്ള കോളജുകളിലേക്കുള്ള വിദ്യാർഥി പ്രവേശനം നടത്തുന്നത്.
സമർപ്പിച്ച ചോയ്സ് അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങൾ പ്രത്യേകം മെറിറ്റ് പട്ടിക പ്രസിദ്ധീകരിക്കും. പ്രവേശനം ഉറപ്പാകുന്ന വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട കോളജ്/ സർവകലാശാലയിൽ നേരിട്ട് ഹാജരാകണം. ഇതിെൻറ വിശദാംശങ്ങൾ ബന്ധപ്പെട്ട സർവകലാശാലകളുടെ പ്രവേശന പോർട്ടലിൽ ലഭ്യമാകും. ഇതിനായി പ്രവേശന പോർട്ടൽ പതിവായി സന്ദർശിച്ച് ഉറപ്പുവരുത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.