കേന്ദ്രീയ/നവോദയ വിദ്യാലയങ്ങളിൽ 14,968 അധ്യാപക, അനധ്യാപക ഒഴിവുകൾ
text_fieldsരാജ്യത്തെ കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിലും കേന്ദ്രീയ വിദ്യാലയ സംഘധാൻ(കെ.വി.എസ്), നവോദയ വിദ്യാലയസമിതി (എൻ.വി.എസ്) എന്നിവിടങ്ങളിലും അധ്യാപക, അനധ്യാപക തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനായി ഓൺലൈനിൽ ഡിസംബർ നാലിന് രാത്രി 11.50 വരെ രജിസ്റ്റർ ചെയ്യാം.
തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cbse.gov.in, https://kvsangathan.nic.in, https://navodaya.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭിക്കും. കേന്ദ്രസർക്കാറിന് കീഴിലുള്ള ഈ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സി.ബി.എസ്.ഇയുടെ ആഭിമുഖ്യത്തിലാണ് റിക്രൂട്ട്മെന്റ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. വിവിധ തസ്തികകളിലായി ആകെ 14,968 ഒഴിവുകളാണുള്ളത്.
തസ്തികകളും ഒഴിവുകളും
അസിസ്റ്റന്റ് കമീഷണർ: കെ.വി.എസ് 8, എൻ.വി.എസ് 9;
പ്രിൻസിപ്പൽ: കെ.വി.എസ് 134, എൻ.വി.എസ് 93;
വൈസ് പ്രിൻസിപ്പൽ: കെ.വി.എസ് 58;
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (പി.ജി.ടി.എസ്): കെ.വി.എസ്-ഹിന്ദി-124, ഇംഗ്ലീഷ് 164, ഫിസിക്സ് 213, കെമിസ്ട്രി 204, മാത്തമാറ്റിക്സ് 80, ബയോളജി 127, ഹിസ്റ്ററി 75, ജ്യോഗ്രഫി 73, ഇക്കണോമിക്സ് 129, കോമേഴ്സ് 96, കമ്പ്യൂട്ടർ സയൻസ് 176, ബയോടെക്നോളജി 4, എൻ.വി.എസ്-ഹിന്ദി 127, ഇംഗ്ലീഷ് 146, ഫിസിക്സ് 186, കെമിസ്ട്രി 121, മാത്തമാറ്റിക്സ് 167, ബയോളജി 161, ഹിസ്റ്ററി 110, ജ്യോഗ്രഫി 106, ഇക്കണോമിക്സ് 148, കോമേഴ്സ് 43, കമ്പ്യൂട്ടർ സയൻസ് 135, ഫിസിക്കൽ എജുക്കേഷൻ 63.
മോഡേൺ ഇന്ത്യൻ ലാംഗ്വേജ്-എൻ.വി.എസ്-ആസാമീസ് 6, ഗാരോ 1, തമിഴ് 1, തെലുങ്ക് 1, ഉറുദു 1, ബംഗ്ല 5, മണിപ്പൂരി 3.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചേഴ്സ് (ടി.ജി.ടി.എസ്):-കെ.വി.എസ്-ഹിന്ദി 13, ഇംഗ്ലീഷ് 314, സംസ്കൃതം 529, സോഷ്യൽ സ്റ്റഡീസ് 327, മാത്തമാറ്റിക്സ്-413, സയൻസ് 177, ഫിസിക്കൽ ആൻഡ് ഹെൽത്ത് എജുക്കേഷൻ 144, ആർട്ട് എജുക്കേഷൻ 134, വർക് എക്സ്പീരിയൻസ് 250.
സ്പെഷൽ എജുക്കേറ്റർ (ടി.ജി.ടി): 493.
ടി.ജി.ടി.എസ്എ:ൻ.വി.എസ്-ഹിന്ദി 251, ഇംഗ്ലീഷ് 281, സോഷ്യൽ സ്റ്റഡീസ് 157, മാത്തമാറ്റിക്സ് 279, സയൻസ് 208, ഫിസിക്കൽ എജുക്കേഷൻ-പുരുഷന്മാർ 124, വനിതകൾ 128, ആർട്ട് 144, കമ്പ്യൂട്ടർ സയൻസ് 653, മ്യൂസിക് 124, ലൈബ്രറി 134, സ്പെഷൽ എജുക്കേറ്റർ 495.
ടി.ജി.ടി:തേർഡ് ലാംഗ്വേജ്-എൻ.വി.എസ്-മലയാളം 27, തമിഴ് 5, തെലുങ്ക് 57, ഉറുദു 10
ലൈബ്രേറിയൻ:കെ.വി.എസ് 147.
പ്രൈമറി ടീച്ചേഴ്സ് (പി.ആർ.ടി.എസ്):കെ.വി.എസ്-സ്പെഷൽ എജുക്കേറ്റർ (പി.ആർ.സി) 494, പി.ആർ.ടി 2684, മ്യൂസിക് 187
അനധ്യാപക തസ്തികകൾ:കെ.വി.എസ്-അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ 12, ഫിനാൻസ് ഓഫിസർ 5, അസി. എൻജിനീയർ 2, അസി. സെക്ഷൻ ഓഫിസർ 74, ജൂനിയർ ട്രാൻസ്ലേറ്റർ 8, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 280, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 714, സ്റ്റെനോ ഗ്രേഡ് (1)-3, സ്റ്റെനോ ഗ്രേഡ് (2)-57, എൻ.വി.എസ്-ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഹെഡ് ക്വാർട്ടേഴ്സ്/റീജിയനൽ ഓഫിസുകൾ) 46. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെ.എൻ.വി കേഡർ) 552, ലാബ് അറ്റൻഡന്റ് 165, മൾട്ടി ടാസ്കിങ് സ്റ്റാഫ് 24.
എസ്.സി/എസ്.ടി, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ലിയു.എസ്, ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണമുണ്ട്.
വിജ്ഞാപനത്തിൽ ഓരോ തസ്തികക്കും ആവശ്യമായ യോഗ്യതകൾ, പ്രായപരിധി, ശമ്പളം മുതലായവ മനസ്സിലാക്കി അർഹതയുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.
അപേക്ഷ/പരീക്ഷാഫീസ്: വിവിധ തസ്തികകൾക്ക് വ്യത്യസ്ത ഫീസാണ്. വിശദാംശങ്ങൾ വിജ്ഞാപനത്തിൽ. ഇതിന് പുറമെ എല്ലാ തസ്തികകൾക്കും 500 രൂപ വീതം പ്രോസസിങ് ഫീസായി നൽകേണ്ടതുണ്ട്. എസ്.സി/എസ്.ടി/ഭിന്നശേഷി /വിമുക്ത ഭടന്മാർ വിഭാഗക്കാർക്ക് അപേക്ഷഫീസില്ല. പ്രോസസിങ് ഫീസായ 500 രൂപ നൽകിയാൽ മതി.
സെലക്ഷൻ: പ്രിലിമിനറി, മെയിൻ അടക്കം രണ്ട് ഘട്ടമായി നടത്തുന്ന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ട മെയിൻ പരീക്ഷക്ക് ലഭിക്കുന്ന മാർക്ക്, അഭിമുഖത്തിന് ലഭിക്കുന്ന മാർക്ക് എന്നിവ പരിഗണിച്ച് 85 ശതമാനം, 15 ശതമാനം എന്നിങ്ങനെ വെയിറ്റേജ് നൽകി മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. ചില തസ്തികകൾക്ക് സ്കിൽ ടെസ്റ്റുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

