അഭിഭാഷകരുടെ പാനലിലേക്ക് കെ-റെറ അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ഹൈകോടതിയിലും റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിലും അതോറിറ്റിയെ പ്രതിനിധീകരിക്കുന്നതിന് യോഗ്യതയും പരിചയസമ്പത്തുമുള്ള അഭിഭാഷകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 2016 ലെ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്) നിയമവും അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള കേസുകള്‍ കൈകാര്യം ചെയ്യാനും നിയമോപദേശം നല്‍കാനും അഭിഭാഷകര്‍ ഉള്‍പെടുന്ന പാനല്‍ രൂപീകരിക്കുക എന്നതാണ് ഉദ്ദേശ്യം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം, കുറഞ്ഞത് 20 വര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത. കേരള ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, ട്രൈബ്യൂണലുകള്‍, ഹൈകോടതി എന്നിവയിലുളള പരിചയത്തിന് മുന്‍ഗണന. റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്) ആക്ട് 2016, സിവില്‍ പ്രൊസീജര്‍ നിയമം എന്നിവയില്‍ അറിവുണ്ടായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രാവീണ്യം നിര്‍ബന്ധം.
യോഗ്യരായവര്‍ ഫോട്ടോയോടുകൂടിയ സി.വി, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, കൈകാര്യം ചെയ്ത കേസുകളുടെ പട്ടിക, അവസാന മൂന്ന് വര്‍ഷത്തിനുള്ളില്‍ അഭിഭാഷകന്‍ ആയി ഹാജരായ രണ്ട് വിധിന്യായങ്ങള്‍, സാമ്പിള്‍ ബ്രീഫുകളും പ്ലീഡിങ്ങുകളും, പാനലില്‍ ചേര്‍ക്കുന്നതിനുള്ള താല്‍പര്യവും പ്രവൃത്തിപരിചയം എങ്ങനെ യോജിക്കുന്നു എന്നതും വ്യക്തമാക്കുന്ന കവര്‍ ലെറ്റര്‍ എന്നിവ സഹിതം- സെക്രട്ടറി (നിയമ വിഭാഗം), കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ട്രിനിറ്റി സെന്റര്‍, കേശവദാസപുരം, തിരുവനന്തപുരം- 695004 എന്ന വിലാസത്തില്‍ അപേക്ഷിക്കുക.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 2025 മെയ് 15. വിശദവിവരങ്ങള്‍ക്ക് rera.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ : 9497680600, 04713501012

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.