മലബാർ കാൻസർ സെന്ററിൽ അസി. പ്രഫസർ, ലെക്ചറർ, ഫാർമസിസ്റ്റ് ഒഴിവുകൾ
text_fieldsതലശ്ശേരിയിലെ മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് ) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കേരള സർക്കാറിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. തസ്തികകൾ ചുവടെ.
അസിസ്റ്റന്റ് പ്രഫസർ (സ്ഥിരം നിയമനം): ശമ്പളനിരക്ക് 1,01,500-1,67,400 രൂപ. നിലവിലുള്ളതും ഭാവിയിലുണ്ടാകാവുന്നതുമായ ഒഴിവുകളിലേക്കാണ് പരിഗണന. ഡിസിപ്ലിനുകൾ/സ്പെഷാലിറ്റികൾ-സർജിക്കൽ ഓങ്കോളജി, ന്യൂക്ലിയർ മെഡിസിൻ, ഗൈനക്കോളജിക്കൽ ഓങ്കോളജി, ക്ലിനിക്കൽ ഹെമറ്റോളജി, റേഡിയോ ഡെയ്ഗനോസിസ്/ റേഡിയോളജി, മെഡിക്കൽ ഓങ്കോളജി, അനസ്തേഷ്യോളജി, ക്രിട്ടിക്കൽ കെയർ, സൈക്കോ-ഓങ്കോളജി.
കൂടുതൽ വിവരങ്ങൾ www.mcc.kerala.gov.in ൽ . ഓൺലൈനിൽ ജൂലൈ 22 വൈകീട്ട് അഞ്ചു മണി വരെ അപേക്ഷ സ്വീകരിക്കും.
കരാർ നിയമനം: ഫാർമസിസ്റ്റ് , ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ, ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ്, ലെക്ചറർ-മെഡിക്കൽ മൈക്രോബയോളജി തസ്തികകളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്കുള്ള കരാർ നിയമനത്തിന് ഓൺലൈനിൽ ജൂലൈ 21 വരെ അപേക്ഷിക്കാം.
സീനിയർ റെസിഡന്റ് (മെഡിക്കൽ): പത്തോളജി, ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി, അനസ്തേഷ്യോളജി, ഇമേജിയോളജി, റേഡിയേഷൻ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി എന്നീ ഡിസിപ്ലിനുകളിലാണ് അവസരം.വിവിധ ഡിസിപ്ലിനുകളിൽ നോൺ-സ്റ്റൈപന്ററി ട്രെയിനിങ് പ്രോഗ്രാമിലേക്കും അപേക്ഷിക്കാം.വിവരങ്ങൾ വെബ്സൈറ്റിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.