കേന്ദ്ര സ്ഥാപനങ്ങളിൽ നഴ്സിങ് ഓഫിസർ: 3500 ഒഴിവുകൾ
text_fieldsന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ഒമ്പതാമത് നഴ്സിങ് ഓഫിസർ ‘റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിങ് (നോർസെറ്റ് -9) അപേക്ഷകൾ ക്ഷണിച്ചു. ഗ്രൂപ് ബി, പേ മെട്രിക്സ് ലെവൽ -7 വിഭാഗത്തിൽപെടുന്ന തസ്തികയാണിത്.
ശമ്പളനിരക്ക് 9300-34800 രൂപ, ഗ്രേഡ് പേ 4600 രൂപ (പരിഷ്കരണത്തിന് മുമ്പുള്ളത്). എയിംസുകൾ, ജിപ്മർ ഇ.എസ്.ഐ.സി, ലേഡി ഹാർഡിച്ച് മെഡിക്കൽ കോളജ് ന്യൂഡൽഹി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (സിപ്) റാഞ്ചി മുതലായ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കാണ് നിയമനം.
ഓരോ സ്ഥാപനത്തിലും ലഭ്യമായ ഒഴിവുകൾ: എയിംസുകൾ- ബതിൻഡ -327, അവന്തിപുര -30, ഭുവനേശ്വർ 96, ദേവ്ഗഡ് 86, ഗോരഖ്പൂർ 36, ഗുവാഹതി 83 കല്യാണി 200, മംഗ്ലഗിരി 142, നാഗ്പൂർ 221, റായ്ബറേലി 44, ന്യൂഡൽഹി 350, പാറ്റ്ന 12, ഋഷികേശ് 98, റായ്പൂർ 110, രാജ്കോട്ട് 130, വിജയ്പൂർ (ജമ്മു) 29, എൻ.ഐ.ടി.ആർ.ഡി 3, എ.ഐ.ഐ.പി.എം.ആർ മുംബൈ 1, സിപ് റാഞ്ചി 10, ജിപ്മർ പുതുച്ചേരി 446, ജിപ്മെർ യാനം 8 , റിംസ് ഇംഫാൽ 33, ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളജ് 173, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോപറേഷൻ ന്യൂഡൽഹി 832..
യോഗ്യത: അംഗീകൃത ബി.എസ്സി നഴ്സിങ് ബിരുദം/ തത്തുല്യം. അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്വൈഫറിയിൽ (ജി.എൻ.എം) അംഗീകൃത ഡിപ്ലോമയും 50 കിടക്കകളിൽ കുറയാത്ത ആശുപത്രിയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ് വൈഫ് ആയി രജിസ്റ്റർ ചെയ്തിരിക്കണം. പ്രായപരിധി 18-30 വയസ്സ്.നിയമാനുസൃത വയസ്സിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsexams.ac.in ൽ ലഭിക്കും.
അപേക്ഷാഫീസ് ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 3000 രൂപ. എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 2400 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഓൺലൈനിൽ ആഗസ്റ്റ് 11 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം.
സെലക്ഷൻ: ദേശീയതലത്തിൽ സെപ്റ്റംബർ 14 ഞായറാഴ്ച നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത നോർസെറ്റ് പ്രിലിമിനറി, സെപ്റ്റംബർ 27 ശനിയാഴ്ച നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ടിത ഓൺലൈൻ നോർസെറ്റ് മെയിൻ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
മെയിൻ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് മെരിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. മെരിറ്റും ഉദ്യാഗാർഥിയുടെ ചോയിസും പരിഗണിച്ചാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.