Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightറെയിൽവേയിൽ നഴ്സിങ്...

റെയിൽവേയിൽ നഴ്സിങ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, ഹെൽത്ത് ഇൻസ്​പെക്ടർ

text_fields
bookmark_border
റെയിൽവേയിൽ നഴ്സിങ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, ഹെൽത്ത് ഇൻസ്​പെക്ടർ
cancel

റെയിൽവേയിൽ പാരാമെഡിക്കൽ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം. വിവിധ റിക്രൂട്ട്മെന്റ് ബോർഡുകളുടെ കീഴിലായി 434 ഒഴിവുകളുണ്ട്.

നഴ്സിങ് സൂപ്രണ്ട്: ഒഴിവുകൾ 272. ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ അല്ലെങ്കിൽ ബി.എസ് സി നഴ്സിങ്. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുണ്ടാകണം. പ്രായപരിധി 20-40 വയസ്സ്. അടിസ്ഥാന ശമ്പളം 44,900 രൂപ.

ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): ഒഴിവുകൾ 105, യോഗ്യത: ഫാർമസി ഡിപ്ലോമ അല്ലെങ്കിൽ ബി.ഫാം. രജിസ്ട്രേഡ് ഫാമസിസ്റ്റായിരിക്കണം. പ്രായപരിധി: 20-35. അടിസ്ഥാന ശമ്പളം: 29,200 രൂപ.

ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്​പെക്ടർ ഗ്രേഡ് 2: ഒഴിവുകൾ 33, യോഗ്യത ബി.എസ് സി (കെമിസ്ട്രി)യും ഒരു വർഷത്തെ ഹെൽത്ത്/ സാനിറ്ററി ഇൻസ്​പെക്ടർ ഡിപ്ലോമയും. ഹെൽത്ത് സാനിറ്ററി ഇൻസ്​പെക്ടർ എൻ.സി.വി.ടി നാഷനൽ ഗ്രേഡ് സർട്ടിഫിക്കറ്റുകാരെയും പരിഗണിക്കും. പ്രായം 18-33. അടിസ്ഥാന ശമ്പളം: 35,400 ​​രൂപ.

ഡയാലിസിസ് ടെക്നീഷ്യൻ: ഒഴിവ് നാല്. യോഗ്യത: ബി.എസ് സിയും ഹീമോ ഡയാലിസിസ് ഡിപ്ലോമയും അല്ലെങ്കിൽ രണ്ടുവർഷത്തെ ഇൻഹൗസ് പരിശീലനം/പ്രവൃത്തി പരിചയം. പ്രായം:20-33. അടിസ്ഥാന ശമ്പളം: 35,400 ​​രൂപ.

റേഡിയോഗ്രാഫർ/ എക്സ്റേ ടെക്നീഷ്യൻ: ഒഴിവ് നാല്. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ലസ്ടു/ തത്തുല്യം + റേഡിയോഗ്രഫി/ എക്സ്റേ ടെക്നീഷ്യൻ/ റേഡിയോ ഡെയ്ഗ്നോസിസ് ടെക്നോളജി ഡിപ്ലോമ (രണ്ടു വർഷത്തെ കോഴ്സ്). പ്രായം: 19-33. അടിസ്ഥാന ശമ്പളം: 29200 രൂപ.

ഇ.സി.ജി ടെക്നീഷ്യൻ: ഒഴിവ് നാല്. യോഗ്യത: ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്ടു/ ബിരുദം + ഇ.സി.ജി ലബോറട്ടറി ടെക്നോളജി / കാർഡിയോളജി ടെക്നീഷ്യൻ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ. സർട്ടിഫിക്കറ്റുകാർക്ക് ഒരു വർഷത്തെ പ്രവൃത്തി പരിചയം കൂടിയുണ്ടാവണം. പ്രായം: 18-33.. അടിസ്ഥാന ശമ്പളം: 25,500 രൂപ.

ലാബ് അസിസ്റ്റന്റ് ഗ്രേഡ് 2: ഒഴിവ്: 12, യോഗ്യത: ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്ടു. മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ. പ്രായം 18-33. അടിസ്ഥാന ശമ്പളം: 4700 രൂപ.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനവും അപേക്ഷ സമർപ്പണവും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും www.rrbthiruvananthapuram.gov.in ൽ ലഭിക്കും. ഓൺലൈനിൽ സെപ്റ്റംബർ എട്ടു വരെ അപേക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsparamedicalEducation NewsRRB Exam
News Summary - RRB Paramedical Recruitment 2025
Next Story